Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
എത്തിക്കാൻ അപ്രോക്സിമേറ്റായി എത്ര ചിലവ് വരുമെന്നാ ബ്രോയുടെ ഒരു എസ്റ്റിമേഷൻ...?” കഴിക്കുന്നതിനിടെ രാഹുല്‍ ചോദിച്ചു.
ഉടനെ ഞാൻ അവനെ ഒന്ന് ആലോചനയോടെ നോക്കി.
“ഒരു ഐഡിയ കിട്ടാനായി ഓണം കഴിഞ്ഞ് ഞങ്ങൾ തിരികെ പോയതും ചെറിയൊരു റിസര്‍ച്ച് നടത്തി. കൂടാതെ ഇതിനെ കുറച്ചൊക്കെ അറിയാവുന്ന ഒത്തിരി പേരോടും ഞങ്ങൾ അന്വേഷിച്ചായിരുന്നു. പിന്നെ അതിനെ കുറിച്ച് ബ്രോയോടും ഞങ്ങൾ ഫോണിലൂടെ ഒരുപാട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയത് ബ്രോക്കും അറിയാമല്ലോ..!!”
“ഓഹോ, മറ്റുള്ളവരോട് നിങ്ങൾ അന്വേഷിച്ചപ്പോ നിങ്ങൾക്ക് എന്താണ് അറിയാൻ കഴിഞ്ഞത്...?” അങ്കിള്‍ ചോദിച്ചു.
“സ്ഥലം വാങ്ങണം, ഫാക്ടറി കെട്ടണം, എക്യുപ്മെൻസ് വാങ്ങണം, ലൈസൻസ് എടുക്കണം, പിന്നെ ജോലിക്ക് ആളെ ഹയര്‍ ചെയ്യണം, വേറെയും അല്ലറചില്ലറ ചിലവുകള്‍ എല്ലാം ചേര്‍ത്തു 90 ലക്ഷം മുതല്‍ ഒരു കോടി അഞ്ച് ലക്ഷം വരെ വേണ്ടിവരുമെന്നാ പറയുന്നത്.” ഫ്രാന്‍സിസ് അല്‍പ്പം ഉത്കണ്ഠ പ്രകടിപ്പിച്ചു.
“വേണ്ടി വന്നാൽ അത്രയും കാശൊക്കെ ഞങ്ങൾക്ക് അറേഞ്ച് ചെയ്യാൻ കഴിയും റൂബി ബ്രോ.... പക്ഷേ എന്നാലും ഇതില്‍ നിന്റെ വാക്കാണ് ഫൈനല്‍. നിന്റെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി മതി എന്നാണ് ഞങ്ങൾ എട്ടുപേരും ഒരുപോലെ തീരുമാനിച്ചിരുന്നത്.” അഭിനവ് പറഞ്ഞു.
“നിങ്ങൾ രണ്ടു ദിവസം മുമ്പ് ഫോണിലൂടെ ടീ ഫാക്ടറിയുടെ കാര്യം സൂചിപ്പിച്ചതും എനിക്ക് വേണ്ടപ്പെട്ട ചിലരോട് മൊത്തം കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു.”
“ഏഹ്... സത്യമോ...!?” രാഹുല്‍ ആശ്ചര്യപ്പെട്ടു.
“എന്നാൽ അന്വേഷിച്ച് മനസ്സിലാക്കിയ കാര്യം ഞങ്ങളോട് പറ ബ്രോ...” അഭിനവ് തിടുക്കം കൂട്ടി.
“പുതിയ ഫാക്ടറി തുടങ്ങാൻ ഉണ്ടാവുന്ന ചിലവിനെ കുറിച്ചും, പിന്നെ സ്ഥലവും
💬 Comments
View all comments