Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ചോദിച്ചു കൊണ്ട് ഇടതു കൈ എന്റെ തോളില്‍ ഇട്ട് എന്നെ വലിച്ച് ചേര്‍ത്തു പിടിച്ചതും എന്റെ പിണക്കം അലിഞ്ഞു പോയി.
“ദേ ചേട്ടാ...” ഞാൻ ചിണുങ്ങി. “ഞാൻ ചേട്ടനോട് പിണങ്ങി ഇരിക്കുന്ന സമയം ഒന്നും ചേട്ടൻ എന്നെ തൊടരുത്.”
“ഓഹോ... അന്നേരം നിന്നെ തൊട്ടാല്‍ എന്തു സംഭവിക്കും..?”
“ചേട്ടൻ എന്നെ തൊട്ടതും എന്റെ പിണക്കം എല്ലാം അലിഞ്ഞു പോകുന്നു.. അപ്പോ പിന്നെ ഞാൻ എങ്ങനെ പിണങ്ങി ഇരിക്കും..?” ചുണ്ടുകള്‍ കോട്ടി ചേട്ടന്റെ കണ്ണില്‍ നോക്കി ഞാൻ ചോദിച്ചു.
“അങ്ങനെ നി എന്നോട് പിണങ്ങി ഇരിക്കണ്ടടി കള്ളി.” ചിരിച്ചുകൊണ്ട് ചേട്ടൻ പറഞ്ഞിട്ട് എന്നെ പിടിച്ചു വലിച്ച് ചേട്ടന്റെ മടിയില്‍ എന്നെ ഇരുത്തി.
അപ്പോ നാണത്തോടെ ചിരിച്ചു കൊണ്ട് ഞാൻ ചേട്ടന്റെ കൈയിൽ അടി കൊടുത്തു. പക്ഷേ ചേട്ടന്റെ മടിയില്‍ തന്നെ ഇരുന്നു.
അങ്ങനെ ഇരുന്നുകൊണ്ട് തന്നെയാ ഞങ്ങൾ കഴിച്ചതും. എന്നെ മടിയില്‍ ഇരുത്തി കൊണ്ട് ചേട്ടൻ തന്നെയാ എനിക്ക് വാരി തന്നത്.
“എന്നാ ഞാൻ പോയിട്ട് വരാം.” ചേട്ടൻ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു. “പിന്നെ, ഞാൻ വരാൻ വൈകും, രാത്രി എനിക്കുവേണ്ടി കാത്തിരിക്കേണ്ട. നി ഉറങ്ങിക്കൊ.” അത്രയും പറഞ്ഞിട്ട് ചേട്ടൻ പോയി.
ചേട്ടൻ പോയതും എന്റെ ശക്തി എല്ലാം ചോർന്നു പോയത് പോലെ അനുഭവപ്പെട്ടു. എന്റെ സന്തോഷം എല്ലാം നഷ്ടമായി. ഞാൻ മുറ്റത്ത് തന്നെ നിന്നു കൊണ്ട് എന്റെ പ്രാണൻ പോയ ദിശയില്‍ തന്നെ ഞാൻ നോക്കി നിന്നു.
(തുടരും)
💬 Comments
View all comments