Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ഉപയോഗമില്ലാത്ത ഒരു ചെറിയ മുറി എന്നെ കണ്ടാല്‍ തോന്നുകയുള്ളു. പക്ഷേ സീലിംഗിൽ ഫിറ്റ് ചെയ്തിരിക്കുന്ന ട്യൂബ് ലൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറയില്‍ കറക്റ്റായി ഞാൻ നോക്കി തല അനക്കിയതും ഭിത്തി പോലെ തോന്നിപ്പിക്കുന്ന രഹസ്യ വാതില്‍ എനിക്കുവേണ്ടി തുറന്നു.
ഞാൻ അകത്ത് കേറിയതും എനിക്ക് പുറകില്‍ വാതില്‍ അടഞ്ഞു. ഇപ്പൊ വിശാലമായ ഹാളിന് മുന്നിലാണ് ഞാൻ നിന്നത്. ഹാളില്‍ മുപ്പത് മേശയും കസേരകളും കിടപ്പുണ്ടായിരുന്നു. എല്ലാ മേശപ്പുറത്തും കമ്പ്യൂട്ടറുകള്‍ ഉണ്ടായിരുന്നു. പക്ഷേ പതിനഞ്ച് കസേരകളിൽ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. പിന്നെ ഹാൾ ഭിത്തികളുടെ നാല് വശത്തും എട്ട് വലിയ മോണിറ്ററുകളും ഉണ്ടായിരുന്നു. പിന്നെ കുറെ മുറികളുടെ വാതിലുകളും അടഞ്ഞു കിടന്നു.
ഞാൻ അകത്ത് കേറി എന്റെ പുറകില്‍ രഹസ്യ വാതിൽ അടഞ്ഞതും അകത്ത് ഉണ്ടായിരുന്ന പതിനഞ്ചു പേരും ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തി എന്നെ നോക്കി പുഞ്ചിരിച്ചു. ശേഷം പതിമൂന്ന് പേര്‍ അവരുടെ ജോലി തുടർന്നു. രണ്ടുപേര്‍ മാത്രം വേഗം എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു.
“നമുക്ക് അകത്ത് പോകാം..” സുമ ചേച്ചി ധൃതിയില്‍ പറഞ്ഞിട്ട് വേഗം നടന്നു ചെന്ന് ഒരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.
ഞാൻ സാമുവേല്‍ അണ്ണനെ ഒന്ന് നോക്കിയിട്ട് സുമ ചേച്ചി കേറി ചെന്ന റൂമിൽ കേറി. സാമുവേല്‍ അണ്ണൻ ഒന്നും മിണ്ടാതെ എന്റെ കൂടെ വന്നു.
റൂമിൽ കേറി സുമ ചേച്ചി ഇരിക്കുന്ന കസേരയുടെ ഇരു വശങ്ങളിലായി ഞാനും സാമുവേല്‍ അണ്ണനും ഇരുപ്പ് ഉറപ്പിച്ചതും സുമ കമ്പ്യൂട്ടറില്‍ ഒരു റെക്കോഡിങ് പ്ലേ ചെയ്തു.
“റൂബി ആദ്യം ഇതിനെ ഒന്ന് കാണൂ,
💬 Comments
View all comments