Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ജോലിക്ക് കേറുന്നത് കൊണ്ട് ടെൻഷൻ ഉണ്ടാവും. അതുകാരണം നി ചെയ്യുന്ന ജോലിയില്‍ അബദ്ധങ്ങളും സംഭവിച്ചേക്കാം... അതുകൊണ്ട് വളരെ ശ്രദ്ധിക്കണം, കേട്ടോ..!!” ഷാഹിദ എന്നെ ഉപദേശിച്ചു.
“ശെരിയാ, കുറച്ചു ദിവസത്തേക്ക് ടെൻഷൻ ഉണ്ടാവും. പക്ഷേ ശ്രദ്ധയോടെ ജോലി ചെയ്താൽ മതി.” ഗായത്രി പറഞ്ഞു.
മിനി മാത്രം ഒന്നും പറയാതെ വെറുതെ പുഞ്ചിരിയോടെ കണ്ണുകൾ കൊണ്ട് മറ്റുള്ളവർ പറയുന്നത് ഒന്നും കാര്യമാക്കേണ്ട എന്ന് ചിമ്മി കാണിച്ചു.
എന്നെ ജോലിക്ക് യാത്രയാക്കാൻ വന്ന എന്റെ നാല് കൂട്ടുകാരികളേയും മാറിമാറി നോക്കി ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് എന്റെ കൂട്ടുകാരികൾ പറയുന്നത് എല്ലാം പുഞ്ചിരിയോടെ കേട്ടു നില്‍ക്കുന്ന ചേട്ടനേയും ഞാൻ നോക്കി.
“ഒറ്റ പ്രാവശ്യം ഏതെങ്കിലും റൂട്ട് കണ്ടാല്‍ പോലും ആ വഴി ഒരിക്കലും ഡാലിയ മറക്കില്ല. അതുകൊണ്ട് വഴിയുടെ കാര്യം ഓര്‍ത്തു നിങ്ങൾ വിഷമിക്കേണ്ട.” ചേട്ടൻ എന്റെ കൂട്ടുകാരികളോട് പറഞ്ഞു.
ഉടനെ അവരുടെ ആശങ്ക അവരുടെ മുഖത്ത് നിന്നും മാറി.
“പിന്നേ ജോലിയുടെ കാര്യം..” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ കൂട്ടുകാരികളെ മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു, “മറ്റു ചില കാര്യങ്ങളില്‍ ഡാലിയക്ക് ടെൻഷൻ ഉണ്ടാവും എന്നത് നേരാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ അവള്‍ക്ക് ഒരിക്കലും ടെൻഷൻ ഉണ്ടാവില്ല. ജോലി കാര്യത്തിൽ അവള്‍ക്ക് അബദ്ധങ്ങളും അത്രപെട്ടന്ന് സംഭവിക്കില്ല.” ചേട്ടൻ അഭിമാനത്തോടെ അവരോട് പറഞ്ഞു.
ചേട്ടന് എന്നെക്കുറിച്ച് ഇതുപോലത്തെ കാര്യങ്ങൾ ഒന്നും അറിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്... പക്ഷേ ചേട്ടന് എന്നെ കുറിച്ച് ശെരിക്കും അറിയാമെന്ന് മനസ്സിലായതും ഈ ലോകം കീഴടക്കിയത് പോലെ തോന്നി, എനിക്ക് വല്ലാത്ത അഭിമാനവുമുണ്ടായി. സന്തോഷം അടക്കാനാവാതെ നിറഞ്ഞ പുഞ്ചിരി തന്നെ
💬 Comments
View all comments