Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
എന്റെ ചുണ്ടില്‍ വിരിഞ്ഞു.
എന്റെ കൂട്ടുകാരികൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“അവളുടെ കൂടെ ജോലി ചെയ്ത നിങ്ങള്‍ക്ക് ഇതൊന്നും അറിയില്ല എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല...!!” ചേട്ടൻ ചിരിച്ചു കൊണ്ട് എന്റെ നാല് കൂട്ടുകാരികളേയും നോക്കി പറഞ്ഞു.
“അയ്യോ ചേട്ടാ…, ഞങ്ങൾക്ക് അവളുടെ കഴിവിനെ കുറച്ചൊക്കെ ശെരിക്കും അറിയാം.” ഗായത്രി ചേട്ടനോട് പറഞ്ഞു. “ഞങ്ങൾ ജോലി ചെയ്ത കമ്പനിയില്‍ ഡാലിയുടെ കഴിവിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെയില്ല. അവളെ ഞങ്ങളുടെ മാനേജര്‍ വിളിച്ചിരുന്നത് തന്നെ ‘സൂപ്പർ ഗേൾ ഡാലിയ’ എന്നാണ്. അവള്‍ക്ക് വേറെയും പേരുകൾ ഉണ്ട്—”
“എടി ആ പേരൊന്നും എന്റെ ചേട്ടന് പറഞ്ഞു കൊടുക്കല്ലേ..!!” ഞാൻ ഡ്രൈവിങ് വീലിന് പുറകില്‍ ഇരുന്നുകൊണ്ട് വിളിച്ചു കൂവി.
അതുകേട്ട് ചേട്ടൻ ചിരിച്ചു. “വേറെ പേരുകൾ എന്താണെന്ന് പറ, ഗായത്രി. ഞാനും അറിയട്ടെ...”
“എടി പറയല്ലേ, ചാൻസ് കിട്ടുമ്പോഴൊക്കെ ചേട്ടൻ എന്നെ കളിയാക്കും.” ഞാൻ ചിരിയോടെ പറഞ്ഞു.
“ഞങ്ങൾ അവളെ വിളിക്കുന്നത് ‘ഡിജിറ്റൽ പുലി’ എന്നാ.” അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആഹാ, അതു കൊള്ളാലോ. എടി ഡിജിറ്റല്‍ പുലിക്കുട്ടി.” ചേട്ടന്‍ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി വിളിച്ചു.
ഉടനെ മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
“ഡിജിറ്റല്‍ പുലി എന്നു പറയുമ്പോ അതിനൊരു പവർ ഉണ്ട്. പക്ഷെ ചേട്ടൻ ഡിജിറ്റല്‍ പുലിക്കുട്ടി എന്ന് പറഞ്ഞപ്പോ ശെരിക്കും ചിരിയാണ് വരുന്നത്.” മിനി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.
അതുകേട്ട് ഞാൻ മുഖം വീർപ്പിച്ചു.
“ആഹാ, പുലിക്കുട്ടി പിണങ്ങിയോ..?” ചേട്ടൻ ചോദിച്ചതും പിന്നെയും എന്റെ കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു.
“പോടാ ചേട്ടാ...., അഭിമാനത്തോടെ ഞാൻ കൊണ്ടുനടന്ന ആ പേരിനെ ഇങ്ങനെ കോമഡി
💬 Comments
View all comments