Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ആകെ തകർന്നു പോയി.
രാവിലെ മുതല്‍ വൈകിട്ട് വരെ എന്റെ ചേട്ടനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ കമ്പനിയുടെ നിയമം ലംഘിക്കാനും കഴിയില്ല. ആലോചിച്ച് എനിക്ക് സങ്കടം വന്നു.
“പിന്നേ പുറത്തു നിന്നും ഫുഡ് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. ഇവിടെ കാന്റീനിൽ ഏതു ഫുഡൂം ലഭ്യമാണ്. പുറത്ത് ഹോട്ടലിൽ കൊടുക്കുന്നതിന്റെ വെറും മൂന്നിലൊന്ന് മാത്രം പേ ചെയ്താല്‍ മതി.”
“അത് കൊള്ളാമല്ലോ..!!” സീനത്ത് പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ സന്തോഷിക്കാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു.
“ഇന്ന് ജോലി കഴിഞ്ഞു പോകുന്നതിനു മുന്‍പ് നിങ്ങളുടെ ഐഡി കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.” മേഡം പറഞ്ഞു.
ഞങ്ങൾ തലയാട്ടി.
“ശെരി വരൂ, നിങ്ങളുടെ വർക്ക് ഓഫീസ് ഞാൻ കാണിച്ചു തരാം. ഒപ്പം മറ്റുള്ളവരെയും ഇൻട്രഡ്യൂസ് ചെയ്തു തരാം.” റോസ് മേഡം അത്രയും പറഞ്ഞിട്ട് എഴുന്നേറ്റു ചെന്ന് ഞങ്ങൾക്ക് മൊബൈല്‍ ലോക്കർ കാണിച്ചു തന്നു.
ഞങ്ങൾ മൊബൈൽ അതില്‍ ലോക് ചെയ്തിട്ട് മേഡത്തിനെ ഫോളോ ചെയ്തു. സീനത്ത് നല്ല സന്തോഷത്തോടെയും ഞാൻ മനസ്സിൽ കരഞ്ഞു കൊണ്ടും.
*****************
നല്ല ബിസിയായിരുന്നു എങ്കിലും മനസ്സ് മുഴുവനും ചേട്ടനായിരുന്നു. ഉച്ചക്ക് ഞാനും സീനത്തും കമ്പനി കേന്റീനിൽ ചെന്ന് ഫുഡ് ഓർഡർ ചെയ്തിട്ട് നാലു പേര്‍ക്ക് ഇരിക്കാവുന്ന മേശ സെലക്റ്റ് ചെയ്തു.
അവിടെ വച്ച് മേരിയും ഹസീനയും ഞങ്ങളെ കണ്ടിട്ട് അവരും ഞങ്ങളുടെ ടേബിളിൽ കൂടി.
ഫുഡ് വന്നെങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല. എന്റെ ഇരുപ്പ് കണ്ടിട്ട് സീനത്തും മറ്റുള്ളവരും എന്നോട് കാര്യം തിരക്കി. പക്ഷേ എന്റെ കാര്യങ്ങൾ അവരോട് തുറന്നു പറയാനുള്ള അടുപ്പം ഒന്നും
💬 Comments
View all comments