0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.2K

ഞാൻ വേഗം ആ മൊബൈൽ വാങ്ങി എഴുനേറ്റ് അല്‍പ്പം മാറി നിന്നിട്ട് ചെവിയില്‍ ചേര്‍ത്തു പിടിച്ചു.

ഇപ്പോഴും റിംഗ് ആവുന്നുണ്ടായിരുന്നു. ഒടുവില്‍ ചേട്ടൻ എടുത്തു.

“ഹൈ റോസ്...” ചേട്ടന്റെ ശബ്ദം കേട്ടതും എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോയി.

“മേഡം അല്ല, ഞാനാണ് ചേട്ടാ..” കഴിയുന്നത്ര കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“ഡാലി...” ചേട്ടൻ അല്‍പ്പം ആവേശത്തിൽ വിളിച്ചത് പോലെ കേട്ടു. “മൊബൈൽ അവിടെ ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യം പറയാൻ ഞാൻ മറന്നു പോയി.” ചേട്ടൻ പറഞ്ഞു.

“സാരമില്ല.” ചേട്ടനോട് സംസാരിക്കാന്‍ കഴിഞ്ഞ സമാധാനത്തിൽ ഞാൻ റോസ് മേഡം കേള്‍ക്കാതെ ചിരിച്ചു.

“പുതിയ കൂട്ടുകാർ ഒക്കെ എങ്ങനെ..?”

“പതിമൂന്ന്‌ പേർ എന്റെ ഫ്രണ്ട്സായി കഴിഞ്ഞു.” ഞാൻ ചെറുതായി ചിരിച്ചിട്ട് റോസ് മേഡത്തെ പാളി നോക്കി.

അവർ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു.

“എന്തെങ്കിലും ആവശ്യമായിട്ടാണോ ചേട്ടൻ എന്നെ വിളിപ്പിച്ചത്..?” ഞാൻ ചോദിച്ചു.

“അതേ. ഞാൻ വരാൻ നല്ലത് പോലെ ലേറ്റ് ആവും.”

“എത്ര ലേറ്റ്..?”

“നാളെ രാത്രി ആകും. അതു പറയാനാ നിന്നെ വിളിപ്പിച്ചത്.” ചേട്ടൻ അങ്ങനെ പറഞ്ഞതും എനിക്ക് പെട്ടന്ന് സങ്കടവും ദേഷ്യവും വന്നു. എന്റെ ജീവൻ എന്നെവിട്ട് പോയത് പോലെയും തോന്നി.

ഞാൻ ഒന്നും പറയാതെ മിണ്ടാതെ നിന്നു.

“ഡാലി...”

“ശെരി, ചേട്ടന് വേറെ അത്യാവശ്യ കാര്യങ്ങൾ പറയാൻ ഇല്ലെങ്കില്‍ ഞാൻ വെക്കുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ കോൾ കട്ടാക്കി.

എന്നിട്ട് മേഡത്തിന് അവരുടെ മൊബൈൽ തിരികെ കൊടുത്തിട്ട് ഞാൻ അവര്‍ക്ക് നന്ദി പറഞ്ഞു.

എന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന സങ്കടവും ദേഷ്യവും

💬 Comments

View all comments