0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.2K

എല്ലാം കുറെ നേരം അവർ നോക്കി നിന്നു.

“റൂബിന്‍ വളരെ മിസ്റ്റീരിയസ് പെർസൻ ആണെന്ന് പറയാതെ വയ്യ... പക്ഷേ അതിനേക്കാളുപരി അവന്‍ വളരെ ബിസിയായ മനുഷ്യനും, വളരെ..വളരെ നല്ലോരു പെർസനുമാണ്. അത് നിനക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു.” റോസ് മേഡം ശാന്തമായി മലയാളവും ഇംഗ്ലീഷും മിക്സ് ചെയ്തു പറഞ്ഞിട്ട് ലാപ്ടോപ്പിൽ നോക്കി അവരുടെ ജോലി തുടർന്നു.

അവർ മലയാളം പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. പക്ഷേ ഞെട്ടിയതിനേക്കാൾ കൂടുതൽ, റോസ് മേഡം പറഞ്ഞ കാര്യമാണ് പ്രഹരം പോലെ എന്റെ മനസ്സിൽ കൊണ്ടത്. പക്വതയില്ലാത്ത ആളെ പോലെ ബിഹേവ് ചെയ്തു എന്ന കുറ്റപ്പെടുത്തൽ മേഡത്തിന്റെ കണ്ണിലും സംസാരിച്ച രീതിയിലും ഉണ്ടായിരുന്നു.

ഞാൻ ചേട്ടന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കാതെ സ്വാര്‍ത്ഥയായി എന്നെക്കുറിച്ച് മാത്രം ചിന്തിച്ച് ദേഷ്യപ്പെട്ടു പിണങ്ങി കോൾ കട്ടാക്കിയതിൽ ഇപ്പൊ ഞാൻ ശെരിക്കും ലജ്ജിച്ചു ചൂളി നിന്നു പോയി.

ച്ചേ, എത്ര വലിയ തെറ്റാണ്‌ ഞാൻ ചേട്ടനോട് ചെയ്തു കൊണ്ടിരിക്കുന്നത്..! ഇത്രമാത്രം എന്റെ ചേട്ടനെ ഞാൻ സ്നേഹിക്കുന്നുവെങ്കിലും അത്രമാത്രം ചേട്ടനെ ഞാൻ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം ഇപ്പോഴാണ് എനിക്കുണ്ടായത്. എത്രയോ തിരക്കിനിടയിലും സമയം കണ്ടെത്തി റോസ് മാഡത്തിന്റെ മൊബൈലില്‍ വിളിച്ച് എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ച ചേട്ടനെ നിസ്സാരമായി ഞാൻ പിണങ്ങി കട്ടാക്കി കളഞ്ഞു.

നല്ല വിഷമത്തോടെയാണ് ഞാൻ തലയും താഴ്ത്തി എന്റെ വർക്ക് ഓഫിസിലേക്ക് നടന്നത്. പാവം ചേട്ടനെ വിചാരിച്ച് സങ്കടം സഹിക്കാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

***************

വൈകിട്ട് ജോലി കഴിഞ്ഞ് ലോക്കറില്‍ നിന്നും എന്റെ മൊബൈൽ എടുത്ത ഉടനെ ചേട്ടനെ ഞാൻ

💬 Comments

View all comments