Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
കുനിച്ചു. റോസ് മേഡത്തിന്റെ മുന്നില്‍ വച്ച് ചേട്ടനോട് പിണങ്ങി ചേട്ടന് പറയാനുള്ളത് പോലും കേൾക്കാതെ ഞാൻ കോൾ കട്ടാക്കിയിനെയാണ് അണ്ണൻ സൂചിപ്പിച്ചതെന്ന് മനസ്സിലായി. ഞാൻ അയാളെ ദയനീയമായി നോക്കി.
എന്റെ കുറ്റബോധവും സങ്കടവും കണ്ടിട്ട് അണ്ണന്റെ മനസ്സലിഞ്ഞു. അയാളുടെ ഭയപ്പെടുത്തുന്ന കണ്ണുകൾ കുറച്ച് സോഫ്റ്റായി.
“അവന്‍ വീണ്ടും റോസ് മാഡത്തിന് കോൾ ചെയ്തപ്പോഴേക്കും നി പോയിക്കഴിഞ്ഞു.” അണ്ണൻ അല്‍പ്പം അലിവോടെ സംസാരിച്ചു. “ഇന്ന് അവന് തിരികെ വരാൻ കഴിയാത്ത കാരണം നിന്നോട് പറഞ്ഞില്ലെങ്കില്‍ നീ കാടുകേറി ചിന്തിച്ച് വിഷമിക്കുമെന്ന് പറഞ്ഞാണ് ഈ കാര്യങ്ങളൊക്കെ നിന്നെ കണ്ട ഉടനെ അറിയിക്കാൻ അവന്‍ എന്നെ ഏല്‍പ്പിച്ചത്.” അണ്ണൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോ എന്റെ വിഷമം കൂടി. എത്ര പക്വത ഇല്ലാതെയാണ് ഞാൻ ചേട്ടനോട് പെരുമാറിയത്. ചേട്ടനെ ഞാനാണ് സപ്പോര്‍ട്ട് ചെയ്യേണ്ടത്, പക്ഷേ സപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഞാൻ ചേട്ടനെ തളര്‍ത്തുകയാണ് ചെയ്തത്. എന്തൊക്കെയായാലും, ഞാൻ കാടുകേറി ചിന്തിച്ച് വിഷമിക്കുമെന്ന് ചേട്ടൻ എന്നെ കളിയാക്കും പോലെയാവും പറഞ്ഞിട്ടുണ്ടാവുക. അതുകൊണ്ടാണ് അണ്ണൻ ഇങ്ങനെ ചിരിച്ചത്. പക്ഷേ അതുതന്നെയാണ് സത്യം.. ഞാൻ കാടുകേറി ചിന്തിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാലും എന്നെ കളിയാക്കിയതിന് ഞാൻ വെറുതെ വിടില്ല, വീട്ടില്‍ വരട്ടെ, ഒരു കടി ഞാൻ കൊടുക്കുന്നുണ്ട്.
“ഇത് പറയാനാണോ അണ്ണൻ എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്..?”
“ഇത് മാത്രം പറയാനല്ല മോളെ.” അണ്ണന്റെ കണ്ണുകളിൽ ചെറിയൊരു വാത്സല്യം പ്രകടമായി. ആദ്യമായി എന്നെ മോളെ എന്നും വിളിച്ചിരിക്കുന്നു. “ഞാനും മല്ലിയും നിന്നെ ഞങ്ങളുടെ കുടുംബ അംഗമായി കാണുന്നത് കൊണ്ടുമാണ് വീട്ടിലേക്ക് ക്ഷണിച്ചത്. നിന്നെ കാണുമ്പോ
💬 Comments
View all comments