Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
എനിക്ക് എന്റെ മരിച്ചുപോയ ഇരട്ട സഹോദരികളേയാണ് ഓര്‍മ വരുന്നത്. അവരെപ്പോലെ നീയും എന്റെ അനിയത്തിയാണ്. മല്ലിക്കും നിന്നെ ഭയങ്കര ഇഷ്ട്ടമാണ്. എപ്പോഴും നിന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ എന്നോട് പറയും. ശെരിക്കും നിന്റെ വരവും കാത്തിരിക്കുകയാണ് മല്ലി.” അധികം ചിരിക്കാത്ത സാമുവേല്‍ അണ്ണൻ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
പുഞ്ചിരി കൂടാതെ സാമുവേല്‍ അണ്ണന്റെ കണ്ണില്‍ ഒരു നഷ്ടബോധവും ഞാൻ കണ്ടു. പാവം അണ്ണൻ, അനിലയും മിനിലയേയും ഇപ്പൊ വിചാരിച്ചിട്ടുണ്ടാവും.
“ഡാലിയ ഞങ്ങളുടെ വീട്ടില്‍ വരുമോ..?” അണ്ണൻ പ്രതീക്ഷയോടെ ചോദിച്ചു.
“ഞാൻ വരാം, അണ്ണാ.” വേഗം എന്റെ തീരുമാനം ഞാൻ അറിയിച്ചു. “എനിക്കും മല്ലി ചേച്ചിയെ കാണണം.. സംസാരിക്കണം.” ഞാനും എന്റെ താൽപര്യം അറിയിച്ചു. അപ്പൊ അണ്ണന്റെ മുഖത്ത് നല്ല തെളിച്ചമുണ്ടായി.
“സമ്മതിച്ചതിന് നന്ദി മോളെ. മല്ലിക്ക് ഒരുപാട് സന്തോഷമാകും. ശെരി, നിനക്ക് എന്റെ വീട്ടിലേക്കുള്ള വഴിയറിയില്ലല്ലോ. എന്റെ ഡ്യൂട്ടി എന്തായാലും കഴിഞ്ഞു. ഡാലിയ പുറത്തെ പാർക്കിംഗിൽ പത്തു മിനിറ്റ് വെയിറ്റ് ചെയ്താൽ ഇവിടത്തെ ചില കാര്യങ്ങൾ സെറ്റാക്കീട്ട് ഞാൻ വേഗം വരാം.”
“എനിക്ക് നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാം, അണ്ണാ. ഞാൻ പോയേക്കാം. നിങ്ങൾ ഇവിടെ എല്ലാം സെറ്റാക്കീട്ട് വന്നോളൂ.”
“എന്നാ ഡാലിയ പൊയ്ക്കൊ.” എനിക്ക് വഴി അറിയാമെന്ന് പറഞ്ഞപ്പോ അണ്ണൻ ആശ്ചര്യത്തോടെ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പുറകിലെ ട്രാഫിക് നോക്കി വണ്ടി മുന്നോട്ടെടുത്തു.
ഞാൻ ചേട്ടനെ ചിന്തിച്ചു കൊണ്ട് സാമുവേല്‍ അണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
മല്ലിക ചേച്ചിയുടെ വീട്ടിനു മുന്നില്‍ വരെ കാര്‍ പോകില്ല. ചെറിയൊരു കുന്ന് കേറി വേണം വീട്ടില്‍ ചെല്ലാൻ. കുന്നിന് താഴെ
💬 Comments
View all comments