0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

വെട്ടി നിരത്തി ഇട്ടിരുന്ന സ്ഥലത്ത്‌ വണ്ടി വിട്ടിട്ട് എന്റെ ലാപ്ടോപ്പും ഹാന്‍ഡ് ബാഗും എടുത്തുകൊണ്ട് ഞാൻ നടന്നു.

നല്ല കാറ്റ്‌ ഉണ്ടായിരുന്നു. കൂടെ നല്ല തണുപ്പും. ഞാൻ ധൃതിയില്‍ നടന്ന് കുന്ന് പകുതി കേറിയപ്പൊ മല്ലിക ചേച്ചി താഴേക്കിറങ്ങി വരുന്നത് കണ്ടു. ചേച്ചി എന്നെ കണ്ടതും അവിടേ തന്നെ പെട്ടന്ന് നിന്നു.

“ഡാലിയ…!” ഞാൻ അടുത്തെത്തിയതും ചേച്ചി ഉത്സാഹ പുഞ്ചിരിയോടെ എന്റെ കൈയിൽ നിന്നും ലാപ്ടോപ്പടങ്ങിയ ബാഗ് വാങ്ങിച്ച് ചേച്ചിയുടെ തോളിൽ തൂക്കിയിട്ടു. “നി ഒറ്റക്ക് ഇങ്ങോട്ട് വരുന്നെന്ന് അത്താൻ വിളിച്ച് പറഞ്ഞപ്പൊ നിനക്ക് വീട് പിടികിട്ടിയില്ലെങ്കിലോന്ന് വിചാരിച്ചാണ് താഴെ വന്ന് വെയിറ്റ് ചെയ്യാമെന്ന് വന്നത്.” പച്ച മലയാളത്തിൽ ചേച്ചി സംസാരിച്ചു.

“അതിന്റെ ആവശ്യമില്ലായിരുന്നു ചേച്ചി. എനിക്ക് ഈ വഴിയും വീടുമെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കുകയാ.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “പിന്നേ, സുഖമാണോ ചേച്ചി.”

“എനിക്ക് സുഖം. പക്ഷേ നി അല്‍പ്പം ക്ഷീണിച്ച് പോയല്ലോ..!” ചേച്ചി എന്നെ ആകമാനം കണ്ണുകൾ കൊണ്ട്‌ നോക്കി ഉഴിഞ്ഞിട്ട് പറഞ്ഞു.

“അത് ചേച്ചിക്ക് തോന്നുന്നതാവും.” ചേച്ചിയുടെ കൂടെ നടന്നു കൊണ്ട്‌ ഞാൻ പറഞ്ഞു.

ഞങ്ങൾ കുന്നും കടന്ന് നടന്നു. ചെറിയ തണുപ്പ് നല്ല സുഖമായി എനിക്ക് അനുഭവപ്പെട്ടു. ചേട്ടന് ഈ തണുപ്പൊക്കെ ഭയങ്കര ഇഷ്ട്ടമാണ്.

ഒടുവില്‍ വീട്ടില്‍ കേറി ഞാൻ എന്റെ ഹാന്‍ഡ് ബാഗ് ടീപ്പോയിൽ വച്ചിട്ട് എളിയിൽ പിടിച്ചുകൊണ്ട് പിന്നോക്കം വളഞ്ഞ് നടുവൊന്ന് നിവർത്തി.

“നി ഇരിക്ക്, ഞാൻ ചായ എടുക്കാം.” ചേച്ചി എന്റെ ലാപ്ടോപ്പ് എന്റെ ഹാന്‍ഡ് ബാഗിനടുത്ത് വച്ചിട്ട് കിച്ചണിലേക്ക് നടന്നു.

“ചേച്ചി എന്നെ ഗസ്റ്റ് ആയിട്ടൊന്നും കാണണ്ട.”

💬 Comments

View all comments