0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

പറഞ്ഞിട്ട് ഞാനും അവരുടെ കൂടെ പോയി.

“നിന്നെ ഗസ്റ്റ് ആയിട്ടല്ല ഞാൻ കണ്ടത്.” ചേച്ചി പുഞ്ചിരിച്ചു. “രാവിലെ മുതൽ ജോലി ചെയ്തു ക്ഷീണിച്ച് പോയില്ലേ. പിന്നെ അവനോട് പിണങ്ങി നല്ല മൂട് ഔട്ട് ആണെന്നും അറിയാം. ഇപ്പൊ ആ കുന്നും കേറി നടുവ് വേദനിച്ചുള്ള വരവും കണ്ടത് കൊണ്ടാണ് ഇരിക്കാൻ പറഞ്ഞത്.”

“അതൊന്നും സാരമില്ല ചേച്ചി. കുന്ന് കേറിയതിന്റെ നടുവ് വേദന ഉടനെ മാറിക്കോളും.”

ഞാൻ കിച്ചനിൽ ചെന്ന് അവിടെ ഉണ്ടായിരുന്ന സ്ലാബിൽ കേറിയിരുന്നു. ചേച്ചി ഒരു വലിയ സ്റ്റീല്‍ പാത്രത്തിൽ അല്‍പ്പം വെള്ളം എടുത്ത് സ്റ്റവ്വിൽ വച്ചു. അതിൽ ഏലക്ക പിച്ചിട്ടിട്ട്, ഉണക്ക ഇഞ്ചിപ്പൊടിയും അതിൽ ചേര്‍ത്തു. പിന്നെ വേറെയും ഒന്ന് രണ്ട് പൊടികൾ ചേര്‍ത്ത ശേഷം അത് നന്നായി തിളയ്ക്കുന്നത് വരെ വെയിറ്റ് ചെയ്തു. അതിനുശേഷമാണ് ചേച്ചി പാത്രം നിറയെ പാലൊഴിച്ചു കൊടുത്തത്.

“ഇത്രയും ചായ എന്തിനാ ഉണ്ടാക്കുന്നേ, പത്ത് പന്ത്രണ്ടു പേര്‍ക്ക് കുടിക്കാന്‍ ഉണ്ടല്ലോ..?” ഞാൻ ചോദിച്ചു.

“എന്റെ ഭർത്താവിന് ചായ പ്രാന്താണ്. പ്രത്യേകിച്ച് ഞാനുണ്ടാക്കുന്ന ചായയോട്. വൈകിട്ട് ആറേഴ് ഗ്ളാസ് ചായയെങ്കിലും അദ്ദേഹത്തിന് വേണം. റൂബിക്കും എന്റെ ചായ ഇഷ്ട്ടമാണ്.” ചിരിച്ചുകൊണ്ട് മല്ലിക ചേച്ചി പറഞ്ഞു. “പിന്നെ അദ്ദേഹത്തിന് ചായ പ്രാന്താണെന്ന് ഞാൻ പറഞ്ഞതായി നി പറഞ്ഞേക്കല്ലെ.” ചേച്ചി രഹസ്യം പോലെ പറഞ്ഞു.

“എല്ലാം ഞാൻ കേട്ടടി..!!” പറഞ്ഞു ചിരിച്ചുകൊണ്ട് സാമുവേല്‍ അണ്ണൻ കിച്ചനിൽ കേറി വന്നതും മല്ലിക ചേച്ചി ചമ്മലോടെ എന്നെ നോക്കി.

ഞാൻ ചിരിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ വായ് പൊത്തിപ്പിടിച്ചു കൊണ്ട്‌ ഞാൻ ചിരിച്ചു.

“ഞാൻ സത്യമല്ലേ

💬 Comments

View all comments