Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഉണ്ടായിരുന്നു. കണ്ണുകൾ കടും ചുവപ്പ് നിറത്തിൽ മാറി അഗ്നി പോലെ ജ്വലിക്കുകയാണെന്നു വരെ എനിക്ക് തോന്നി. അണ്ണന്റെ ആ ഭാവമാറ്റം എന്നെ ഭയപ്പെടുത്തുകയും ചെയ്തു.
അതേ തീക്ഷ്ണതയോടെ അണ്ണൻ എന്റെ കണ്ണുകളിൽ നോക്കിയപ്പൊ ഞാൻ ഭയത്തില്‍ ചെറുതായി വിരണ്ടു.
“ശെരി, ഞാൻ പറയാം. എന്തായാലും റൂബിന്റെ പെണ്ണായ നി അവന്റെ രഹസ്യങ്ങളൊക്കെ അറിയേണ്ട സമയമായിരിക്കുന്നു.” അണ്ണൻ നെടുവീര്‍പ്പോടെ പറഞ്ഞിട്ട് ചെറുതായി പുഞ്ചിരിച്ചു.
ചേട്ടന്റെ പെണ്ണെന്ന് അണ്ണൻ പറഞ്ഞപ്പോ ഒരു സുഖമുള്ള മിന്നല്‍പ്പിണർ എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ ക്ഷീണവും സങ്കടവും വരെ പെട്ടന്ന് അലിഞ്ഞുപോയി.
“ശെരി ഡാലിയ.” അണ്ണൻ എന്നെ സ്വപ്നലോകത്ത് നിന്നുണർത്തി. “അന്ന് ഇവിടെ വച്ച് ഞാനും മല്ലിയും നിന്നോട് പറഞ്ഞ കാര്യങ്ങൾ കൂടാതെ റൂബി നിന്നോട് എന്തൊക്കെയാ പറഞ്ഞത്...?” അണ്ണൻ കനത്ത സ്വരത്തിൽ ചോദിച്ചു.
ഉടനെ ചേട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അല്‍പ്പം ചുരുക്കി ഞാൻ അവരോട് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞിട്ട് അണ്ണൻ തല ചൊറിഞ്ഞു. മല്ലിക ചേച്ചി തലയാട്ടി ചിരിച്ചു.
“അപ്പോ പ്രധാനപ്പെട്ട ഒന്നും തന്നെ അവന്‍ നിന്നോട് പറഞ്ഞിട്ടില്ല എന്നത് സാരം.” മല്ലിക ചേച്ചി ചിരി നിർത്തി സീരിയസ്സായി പറഞ്ഞു. അപ്പൊ ഞാൻ ചേട്ടനെ വിചാരിച്ച് മുഖം വീർപ്പിച്ചു.
“ശെരി ഡാലിയ, നിനക്ക് ആദ്യം എന്താണ് അറിയേണ്ടത്..?” അണ്ണൻ ചോദിച്ചു.
“പറയൂ സാമുവേല്‍ അണ്ണാ, സുമ ശെരിക്കും ആരാണ്. ചേട്ടന്റെ സ്പൈ നെറ്റ്വർക്കിന്റെ ഹെഡാണെന്നറിയാം. പക്ഷേ എങ്ങനെയാണ് ചേട്ടന്റെ കൂടെ അവർ ജോയിൻ ചെയ്തത്..?”
എന്റെ ചോദ്യം കേട്ട് അണ്ണൻ ഗൗരവമായി ഒന്ന് ചിരിച്ചു. എന്നിട്ട് സുമ ആരായിരുന്നുവെന്നും
💬 Comments
View all comments