0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

എന്തോ അര്‍ത്ഥം വച്ച് നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ ചർച്ച തുടങ്ങി.

“ചേട്ടൻ കുറച്ച് കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, അണ്ണാ. പക്ഷേ ഒരുപാട്‌ കാര്യങ്ങൾ എന്നോട് പറയാതെ മറച്ചുവെച്ചിരിക്കുകയാണെന്നതിലും സംശയമില്ല.” ഞാൻ അവരുടെ കണ്ണുകൾ കൊണ്ടുള്ള ചർച്ചയെ തടസ്സപ്പെടുത്തിക്കൊണ്ട് അത്രയും പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ പിന്നെയും എന്റെ മുഖത്തായി.

അപ്പോ ഞാൻ തുടർന്ന്, “അതുകൊണ്ട്‌ അണ്ണനെങ്കിലും എന്നോട് ഫുൾ കാര്യങ്ങളും പറയണം.” ഞാൻ യാചിച്ചു. “എന്നാലല്ലേ ഇവിടത്തെ പ്രശ്‌നങ്ങളുടെ ഗൗരവം എന്താണെന്ന് എനിക്കും അറിയാൻ കഴിയൂ. എന്നാലല്ലേ എന്റെ അജ്ഞാത മുതലെടുക്കാൻ ശ്രമിക്കുന്ന ചേട്ടന്റെ ശത്രുക്കളുടെ ചതിയില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകൾ എനിക്കെടുക്കാൻ കഴിയുകയുള്ളു.”

ഉടനെ അണ്ണൻ ആലോചനയോടെ താടി ഉഴിഞ്ഞു കൊണ്ട്‌ മല്ലിക ചേച്ചിയെ ഒന്ന് നോക്കി.

“ഡാലിയ പറയുന്നതിലും കാര്യമുണ്ട്, അത്താൻ.” മല്ലി ചേച്ചി അണ്ണനെ നോക്കി ഗൗരവമായി പറഞ്ഞു. “ഡാലിയ എല്ലാ രഹസ്യങ്ങളും അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. റൂബി ഇപ്പോഴും അംഗീകരിക്കാൻ തയാറാവാത്ത മറ്റെ ആ ഭീകര സത്യങ്ങൾ പോലും ഡാലിയ അറിയണം. ഒരു രഹസ്യം പോലും വിടാതെ ഡാലിയ എല്ലാം അറിയണം എന്നാണ് എന്റെയും അഭിപ്രായം.” മല്ലി ചേച്ചി നെടുവീർപ്പോടെ പറഞ്ഞു.

അപ്പോ അണ്ണൻ ഒരു തീരുമാനത്തില്‍ എത്താൻ ശ്രമിക്കുന്നത് പോലെ കണ്ണുകളടച്ചിരുന്നു. ഞാൻ മല്ലി ചേച്ചിയെ സപ്പോര്‍ട്ടിനായി നോക്കി. അപ്പൊ അല്‍പ്പം ക്ഷമ കാണിക്കാൻ മല്ലി ചേച്ചി കണ്ണ് ചിമ്മി കാണിച്ചു.

ഞാൻ ഒരു നെടുവീർപ്പോടെ അണ്ണന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.

കുറച്ച് കഴിഞ്ഞ് അണ്ണൻ ഒരു തീരുമാനത്തിലെത്തിയത് പോലെ കണ്ണുകൾ തുറന്നു. അണ്ണന്റെ കണ്ണുകളിൽ ഒരു ഭയാനകമായ തീക്ഷ്ണത

💬 Comments

View all comments