0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

സംസാരിക്കാനും കഴിയുമല്ലോ.”

“ഓക്കെ, ചേച്ചിയും എന്റെ കൂടെ വന്നോളൂ. കുറച്ച് കഴിഞ്ഞ് നമുക്ക് പോയി എന്റെ ഡ്രെസ്സ് എടുത്തിട്ട് എന്റെ ഫ്രണ്ട്സ്നേയും കണ്ടിട്ട് വരാം.”

“ശെരി ഡാലിയ, ഒരു ഏഴ് മണിക്ക് പോയാൽ പോരെ..?”

“മതി ചേച്ചി.” പറഞ്ഞിട്ട് ഞാൻ തന്നെ ചായ ഒഴിച്ച് അവര്‍ക്ക് കൊടുത്ത ശേഷം ഞാനും എടുത്തു. പലഹാരവും കഴിച്ച ശേഷം ഞാൻ സാമുവേല്‍ അണ്ണനെ നോക്കി.

“അണ്ണാ.., എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം, ഞാൻ ചോദിക്കട്ടെ..?”

“ചോദിക്ക്...” രണ്ടാമതും ഫ്ലാസ്ക്കിൽ നിന്നും ചായ ഒഴിച്ചു കൊണ്ട്‌ അണ്ണൻ പറഞ്ഞു.

“ഓക്കെ, ചോദിക്കാം. പക്ഷേ ആദ്യം അണ്ണൻ ഇതിന്റെ ഉത്തരം പറയൂ, അണ്ണന് എന്റെ ചേട്ടന്റെ എല്ലാ രഹസ്യങ്ങളും അറിയില്ലേ..? ഏറ്റവും കൂടുതൽ ചേട്ടൻ നിങ്ങളെയാണ് വിശ്വസിക്കുന്നത്.”

അപ്പോ അണ്ണൻ പിന്നെയും അസ്വസ്ഥനായെങ്കിലും അണ്ണന്റെ കണ്ണില്‍ നല്ല അഭിമാനം തിളങ്ങി നിന്നു.

“ശെരിയാണ് ഡാലിയ, റൂബിന്റെ സകല രഹസ്യങ്ങളും എനിക്കറിയാം. ഏറ്റവും കൂടുതൽ എന്നെയാണ് അവന്‍ വിശ്വസിക്കുന്നും സത്യമാണ്. അവനെ കണ്ടുമുട്ടിയത് മുതൽ അവന്റെ വലങ്കൈയായി ഞാൻ കൂടെയുണ്ട്. അവന്‍ എന്നെ കാണുന്നതിന് മുമ്പ്‌ നടന്ന സംഭവങ്ങൾ തൊട്ട് ഇന്നുവരെയുള്ള രഹസ്യങ്ങളിൽ പോലും റൂബിൻ എന്നെയും ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു.

“ഓക്കെ, അപ്പൊ അണ്ണൻ എന്നോട് എല്ലാം പറയൂ.” ഞാൻ അപേക്ഷിച്ചു. “പക്ഷേ പകുതി സത്യങ്ങൾ മാത്രം അറിഞ്ഞാല്‍ പോര.., ചേട്ടനെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ നിഗൂഢ സത്യങ്ങളും എനിക്ക് അറിയണം.” ഞാൻ അണ്ണനോട് വളരെ സീരിയസ്സായി പറഞ്ഞു.

അപ്പോ സാമുവേല്‍ അണ്ണൻ അല്‍പ്പം അസ്വസ്ഥതയോടും ചിന്താകുഴപ്പത്തോടും മല്ലി ചേച്ചിയെ

💬 Comments

View all comments