0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

അങ്ങനെയാണ് ബിസിനെസ്സ് സാമ്രാജ്യത്ത് അവന് ആ പേര്‌ കിട്ടിയത്.”

ഞാൻ ശെരിക്കും വിസ്മയത്തോടെയാണ് കേട്ടിരുന്നത്. എന്റെ ചേട്ടനോടുള്ള ആരാധനയും കൂടിക്കൊണ്ടേ പോയി. ചേട്ടനെ ഇപ്പൊ കിട്ടിയിരുന്നെങ്കിൽ ഞാൻ സ്നേഹം കേറി ചേട്ടനെ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന് എനിക്കുതന്നെ അറിയില്ല.

“ശെരി അണ്ണാ, ഇനി കുഞ്ഞമ്മയുമായുള്ള യുദ്ധം പറയൂ.” ഞാൻ ആവശ്യപ്പെട്ടു.

“കുഞ്ഞമ്മയുമായുള്ള യഥാര്‍ത്ഥ യുദ്ധം തുടങ്ങുന്നത്…,” സാമുവേല്‍ അണ്ണൻ ഒരു നെടുവീർപ്പോടെ, പക്ഷേ ഒരു ക്രൂരമായ പുഞ്ചിരിയോടെ പറയാൻ തുടങ്ങി. “അല്ലിയും അരുളിനേയും രക്ഷിച്ച ശേഷം, അവരിൽ നിന്നും കുഞ്ഞമ്മയെ കുറിച്ച് അറിഞ്ഞ ശേഷം പോലും, ആദ്യം റൂബി കുഞ്ഞമ്മയുടെ കാര്യങ്ങളിൽ ഒന്നും ഇടപെടാന്‍ ശ്രമിച്ചില്ല. പക്ഷേ ഒരു രാത്രി, അല്ലിയേയും അരുളിനേയും തിരികെ പിടിച്ചുകൊണ്ട് പോകാനായി അഞ്ച് ഗുണ്ടകള്‍ അവന്റെ കോട്ടേജിൽ പോയി വാതിൽ ഇടിച്ചു തകർത്തു. അന്നേരം റൂബി അവിടെ ഉണ്ടായിരുന്നത് കൊണ്ട്‌ അവന്‍ അവരെ ചെറിയ പരുക്കുകള്‍ മാത്രമേല്പിച്ച് ഓടിച്ചുവിട്ടു.”

“ഏഹ്… സത്യമാണോ..? പക്ഷേ ചേട്ടൻ പറഞ്ഞത് ഗുണ്ടകള്‍ ചേട്ടന്റെ കോട്ടേജിൽ ചെന്നാക്രമിച്ചില്ല എന്നാണല്ലോ..!”

അപ്പോ അണ്ണൻ ചിരിച്ചു. “സത്യങ്ങൾ ഓരോന്ന് പറഞ്ഞ്‌ നിന്നെ വിഷമിക്കാൻ അവന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് അവന്‍ പലതും നിന്നോട് പറയാതെ മറച്ചത്. അതുകൊണ്ടാണല്ലോ യഥാര്‍ത്ഥ സത്യങ്ങളറിയാൻ നീ എന്നെ സമീപിച്ചത്.”

“ശെരിയാണ്.” ഞാനും ചിരിച്ചു. പക്ഷേ ഉടനെ ചിരി മാറി എനിക്ക് വെപ്രാളം പിടിപെട്ടു. “ശെരി അണ്ണാ, പിന്നേ എന്താണ് സംഭവിച്ചത്..?” ഞാൻ വെപ്രാളം മാറാതെ ചോദിച്ചു. “വീണ്ടും ഗുണ്ടകള്‍ ആക്രമിക്കാൻ ശ്രമിച്ചോ..?”

“അതേ, ശ്രമിച്ചു. റൂബിനെ മറികടന്ന് അല്ലിയും അരുളേയും പിടിച്ചു കൊണ്ട്‌ പോകാൻ കഴിയില്ലെന്ന്

💬 Comments

View all comments