Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
അറിയാവുന്നത് കൊണ്ട് രണ്ടാം വട്ടം എട്ട് ഗുണ്ടകളും, മൂന്നാം വട്ടം പത്ത് ഗുണ്ടകളും അവന്റെ കോട്ടേജിൽ കേറി അവനെ ആക്രമിച്ചു.” അണ്ണൻ കുഞ്ഞമ്മയെ പുച്ഛിക്കുന്ന തരത്തിൽ ഒന്ന് ചിരിച്ചു,
“അപ്പോ എന്താണ് സംഭവിച്ചത്..?” വെപ്രാളം കൂടി ഞാൻ കുറച്ച് ഉറക്കെ ചോദിച്ചു.
“രണ്ടാം വട്ടവും റൂബി സാരമായ പരിക്കുകൾ മാത്രമേൽപ്പിച്ചാണ് ഗുണ്ടകളെ ഓടിച്ചുവിട്ടത്. പക്ഷേ മൂന്നാം വട്ടം റൂബിന്റെ ക്ഷമ നശിച്ചിരുന്നു. അവന്‍ ആ പത്ത് ഗുണ്ടകളുടേയും ഇരുപത് കൈയും ഇരുപത് കാലിന്റെ മുട്ടുകളും ഒടിച്ചു തകർത്ത് ആ ഗുണ്ടകൾക്ക് വന്ന വണ്ടിയില്‍ കേറി തിരികെ ഓടിച്ച് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാക്കി. ഒടുവില്‍ ആ കൂട്ടത്തിൽ പെട്ട ഒരു ഗുണ്ടയുടെ കരഞ്ഞു വിളിച്ചുകൊണ്ടുള്ള യാചന പ്രകാരം റൂബി തന്നെ ആ ഗുണ്ടയുടെ മൊബൈൽ ഉപയോഗിച്ച് ആ ഗുണ്ടയുടെ ഏതോ ഗുണ്ടാ സുഹൃത്തിനെ വിളിച്ച് പറഞ്ഞ ശേഷം വേറെ ഗുണ്ടകള്‍ വണ്ടിയുമായി വന്ന് ഈ പത്ത് ഗുണ്ടകളേയും എടുത്തോണ്ട് സ്ഥലം കാലിയാക്കി.”
സാമുവേല്‍ അണ്ണൻ പറയുന്നത് ഞാൻ വിസ്മയത്തോടെ മിഴിച്ചിരുന്നാണ് കേട്ടത്. എന്റെ ചേട്ടനെ വിചാരിച്ച് ആശങ്കയും ഉണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പും വല്ലാതെ വര്‍ധിച്ചിരുന്നു.
“അ.. അതിനുശേഷം എന്താ സംഭവിച്ചത്..!?” ഭയത്തോടെ ഞാൻ അണ്ണനേയും ചേച്ചിയേയും മാറിമാറി നോക്കി. “പിന്നെയും ഗുണ്ടകള്‍.. കൂടുതൽ ഗുണ്ടകള്‍ പോയി ആക്രമിച്ചോ..?”
“എന്തായാലും കുറച്ച് ദിവസത്തേയ്ക്ക് കോട്ടേജിൽ ഒന്നും ഗുണ്ടകള്‍ പോയില്ല.” സാമുവേല്‍ അണ്ണൻ ചിരിച്ചു. “മൂന്നാമത്തെ ആക്രമണവും കഴിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയപ്പോഴാണ് കുഞ്ഞമ്മ റൂബിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. മൂന്ന് പ്രവശ്യം നടന്ന ആക്രമണത്തിലും റൂബി വെറും ഒരു മിനിറ്റിനകമാണ്
💬 Comments
View all comments