Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഗുണ്ടകളെ നിസ്സാരമായി വീഴ്ത്തിയത്. ആദ്യത്തെ രണ്ട് ആക്രമണത്തിൽ, ട്രെയിനി ഗുണ്ടകളും ഫുൾ ഗുണ്ടകളും മിക്സ് ആയിരുന്നു. പക്ഷെ മൂന്നാമത്തെ പ്രാവശ്യം പത്തു പേരും ഫുൾ ഗുണ്ടകളായിരുന്നു. എന്നിട്ടും ഒറ്റ മിനിറ്റ് കൊണ്ട് തന്നെ അവന്‍ അവരെ വീഴ്ത്തി. അപ്പോഴാണ് അവന്‍ സാധാരണക്കാരനല്ലെന്ന് കുഞ്ഞമ്മയ്ക്ക് മനസ്സിലായത്. അവളുടെ മുൻ ഭർത്താവായിരുന്ന എന്നെക്കാളും റൂബി എത്രയോ മടങ്ങ് അപകടകാരിയാണെന്നും അവള്‍ക്ക് മനസ്സിലായി. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ആക്രമണം മതിയാകി അവള്‍ റൂബിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.”
“എന്നിട്ട്…. എന്നിട്ട് എന്തുണ്ടായി..?” ചെറിയ വിറയലോടെ ഞാൻ തിടുക്കത്തിൽ ചോദിച്ചു. എന്റെ ചേട്ടനെ വിചാരിച്ച് അഭിമാനം തോന്നിയെങ്കിലും ചേട്ടൻ നേരിടുന്ന പ്രശ്നങ്ങൾ വിചാരിച്ച് നല്ല ഭയവും എന്റെ മനസ്സിനെ കീഴടക്കി.
“അവളുടെ അന്വേഷണത്തിൽ അവനെ കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടാവും. അവന്‍ ഉണ്ടെങ്കിൽ അല്ലിയും അരുളേയും പിടിക്കാന്‍ കഴിയില്ലെന്നും മനസ്സിലായിക്കാണും. നേരിട്ടുള്ള ആക്രമണം കൊണ്ടും അവനെ ജയിക്കാൻ കഴിയില്ലെന്നും അവള്‍ ഊഹിച്ചിട്ടുണ്ടാവും. അതുകൊണ്ട് അവന്‍ സഞ്ചരിക്കുന്ന റൂട്ടൊക്കെ മനസ്സിലാക്കി, ആളൊഴിഞ്ഞ സ്ഥലങ്ങളിലൊക്കെ ഗുണ്ടകള്‍ പതുങ്ങിയിരുന്ന് ആക്രമിക്കാൻ തുടങ്ങി. പക്ഷേ അങ്ങനെയുള്ള ആക്രമണങ്ങളേ പോലും റൂബി പ്രതീക്ഷിച്ചിരുന്നത് കൊണ്ട് പതുങ്ങിയുള്ള ആക്രമണങ്ങളും അവനോട് ഫലിച്ചില്ല്. മൊത്തം പതിനൊന്ന് പ്രാവശ്യമാണ് ഗുണ്ടകള്‍ പലപ്പോഴായി പതിയിരുന്നാക്രമിച്ചത്.”
“ദൈവമേ….!!” ഞാൻ പേടിച്ച് എന്റെ ഹൃദയത്തിൽ കൈമയർത്തി.
“പക്ഷേ ഓരോ വട്ടവും റൂബിന്‍ കൂടുതൽ അപകടകാരിയായി മാറിക്കൊണ്ടിരുന്നു. കൂടാതെ, കുഞ്ഞമ്മയ്ക്കും ഗുണ്ടകള്‍ക്കുമുള്ള താക്കീതായിരുന്നു അവസാനത്തെ മൂന്ന് ആക്രമണങ്ങളിലും റൂബിന്‍ അവിടെ പ്രദര്‍ശിപ്പിച്ചത്.”
“ചേട്ടൻ എന്താണ് ചെയ്തത്..??” തിടുക്കത്തിൽ ഞാൻ ചോദിച്ചു.
“അവസാനത്തെ മൂന്ന് ആക്രമണങ്ങളിലും, റൂബി അവരുടെയൊക്കെ രണ്ട് കാലും രണ്ട് കൈയും
💬 Comments
View all comments