0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

തകർത്തു കളഞ്ഞു. അവരുടെയൊക്കെ ജനനേന്ദ്രിയത്തെ ചവിട്ടിയരച്ച് പ്രയോജനരഹിതമാക്കി. അവരുടെ ഇരുപത് വിരൽ തുമ്പുകളേയും അവന്‍ ചവിട്ടിയൊടിച്ചു. ശ്വാസകോശത്തിലേക്ക് തകർന്ന എല്ലുകളെ കേറ്റുന്ന തരത്തിലാണ് അവരുടെ വാരിയെല്ലുകളേയും  തൊഴിച്ചു തകർത്തത്. കുറെ പല്ലുകളെ അവന്‍ ഇടിച്ചു കൊഴിച്ചു. താടിയെല്ലും ഇടിച്ച് തകർത്തു. മൂക്കിന്റെ പാലം പൊട്ടിച്ചു. നടുവിനെ ചവിട്ടി പൊളിച്ചു—”

“മതി…..!!” ഞാൻ ചാടി എഴുനേറ്റ് ഓടിച്ചെന്ന്‌ അവരുടെ വീട്ടിനകത്തുണ്ടായിരുന്ന ബാത്റൂമിൽ കേറി വാഷ് ബേയിസനിൽ ഛർദ്ദിച്ചു. എന്റെ കണ്ണില്‍ നിന്ന് കുടുകുടാന്ന് കണ്ണുനീർ ചാടി. തലകറങ്ങി വീഴാതിരിക്കാൻ വാഷ് ബേയിസനിൽ എന്റെ വിറയ്ക്കുന്ന രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ചു നിന്നു. നെഞ്ച് പൊട്ടുന്ന തരത്തിൽ എന്റെ ഹൃദയം ആഞ്ഞിടിച്ചു. ശരീരം മുഴുവനും തളർന്ന് കാലുകൾ വിറച്ചു. എന്റെ മുഖം വല്ലാതെ വിളറി പോയിരുന്നു. കാഴ്ചയും മങ്ങി.

സങ്കടവും, നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം ഭയവും എന്റെ മനസ്സിൽ നിറഞ്ഞ് എന്റെ ബോധം നഷ്ട്ടമാകുന്ന അവസ്ഥയില്‍ ഞാൻ എത്തി. കാലുകൾ കുഴഞ്ഞ് ഞാൻ നിലത്ത് വീഴാൻ തുടങ്ങി.

“ഡാലിയ…!!” അന്നേരം മല്ലി ചേച്ചി ധൃതിയില്‍ ബാത്റൂമിൽ കേറി വന്നിട്ട് എന്റെ തോളിലും ഇടുപ്പിലും പിടിച്ച് ഞാൻ വീഴാതിരിക്കാൻ സപ്പോര്‍ട്ട് ചെയ്തു പിടിച്ചു.

മല്ലി ചേച്ചിയുടെ മുഖം പോലും വിളറി പോയിരുന്നു. കണ്ണില്‍ ഒരുതരം ഭയം നിറഞ്ഞു നിന്നു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

“ആ ഗുണ്ടകളെ റൂബി ഇങ്ങനെയൊക്കെ ചെയ്തെന്ന് ഞാന്‍പോലും ഇപ്പോഴാണ് അറിയുന്നത്.” ചേച്ചി വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. “ശെരി ഇനി ഈ കഥകളൊന്നും നി കേള്‍ക്കേണ്ട. നീ റൂമിൽ ചെന്ന് കുറച്ചുനേരം കിടക്ക്.”

“വേണ്ട.” ഞാൻ എങ്ങനെയോ എന്റെ

💬 Comments

View all comments