Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഭയത്തെ നിയന്ത്രിച്ചു. അപ്പൊ എന്റെ വിറയൽ പതിയെ മാറി. ഞാൻ എന്റെ വായും മുഖവും നല്ലപോലെ കഴുകി. വാഷ് ബേയിസനും വെള്ളമൊഴിച്ച് കഴുകിയ ശേഷം മെല്ലെ നിവര്‍ന്ന് നിന്നിട്ട് ചേച്ചിയെ നോക്കി പറഞ്ഞു, “എനിക്ക് എല്ലാം അറിയണം ചേച്ചി.”
അപ്പോ ചേച്ചി കുറച്ചുനേരം എന്റെ മുഖത്ത് നോക്കി നിന്നു. “ശെരി വാ. എനിക്കും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു, എനിക്കും അതൊക്കെ അറിയണം.”
ഞങ്ങൾ രണ്ടുപേരും പിന്നെയും ഹാളില്‍ പോയി ഞങ്ങളുടെ പഴയ സ്ഥാനങ്ങളിൽ ഇരുന്നു. അവിടേ തന്നെ ഇരുന്നുകൊണ്ട് ചായ കുടിക്കുകയായിരുന്ന സാമുവേല്‍ അണ്ണൻ എന്റെ വിളറിയ മുഖത്ത് അലിവോടെ നോക്കി. എന്നിട്ട് എനിക്കും അല്ലി ചേച്ചിക്കും അണ്ണൻ ചായ ഗ്ളാസുകളിൽ ചായ ഒഴിച്ച് തന്നു.
“ഇത് കുടിക്ക്. എന്നിട്ട് പോയി റെസ്റ്റെടുക്ക്. നമുക്ക് പിന്നെ എപ്പോഴെങ്കിലും—”
“വേണ്ട അണ്ണാ, ഇപ്പൊ തന്നെ എനിക്ക് അറിയണം.” അണ്ണൻ തന്ന ചായ വാങ്ങിച്ചു കൊണ്ട് ഞാൻ തറപ്പിച്ച് പറഞ്ഞു. അപ്പൊ അണ്ണൻ സമ്മതം പോലെ തലയനക്കി. ഞാൻ ചായ പതിയെ ഉറുമ്പി കുടിച്ചു.
“15 ദിവസത്തിൽ 11 ആക്രമണങങളാണ് ഉണ്ടായത്. റൂബിയുടെ ക്രോധത്തെ കുഞ്ഞമ്മ ശെരിക്കുമുണർത്തിയെന്നു വേണം പറയാൻ. അതോടെ കുഞ്ഞമ്മയെ ചെറിയൊരു പാഠം പഠിപ്പിക്കാന്‍ തന്നെ റൂബി തീരുമാനിച്ചു. കുഞ്ഞമ്മയുടെ മര്‍മ്മസ്ഥാനമായ, അനാഥാശ്രമമെന്ന പേരിന്റെ മറവിൽ നടത്തുന്ന ആ വേശ്യയാലയത്തെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി ഒരു തിരിച്ചടി കൊടുക്കാൻ മാത്രമാണ് റൂബി പ്ലാൻ ചെയ്തത്. അതിനായി അവന്‍ കുറെ സ്പൈ സെറ്റ് ചെയ്തു. പക്ഷേ—”
“എന്താണ് അണ്ണാ, എന്താ സംഭവിച്ചത്..?” ഞാൻ ധൃതിയില്‍ ചോദിച്ചു.
💬 Comments
View all comments