0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

“കുഞ്ഞമ്മയ്ക്കും റൂബിനോട് പക വര്‍ധിച്ചിരുന്നു. തോല്‍വി എന്തെന്ന് അറിയാത്ത കുഞ്ഞമ്മ റൂബിന്റെ മുന്നില്‍ മാത്രം തോറ്റുകൊണ്ടിരുന്നത് അവള്‍ക്ക് അപമാനമായി തോന്നി. അവനെ അവരുടെ കണ്ട്രോളിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വാശിയും കൂടി. അങ്ങനെയാണ് കുഞ്ഞമ്മ ഒരു അബദ്ധം കാണിച്ചു.”

“എന്ത് അബദ്ധം..?” ഞാൻ ഉടനെ അസ്വസ്ഥയായി.

“ആ ലാസ്റ്റ് ആക്രമണം നടന്ന് മൂന്നാഴ്ച വരെ വേറെ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായില്ല. കുഞ്ഞമ്മ ഒതുങ്ങി എന്നാണ് റൂബിന്‍ വിചാരിച്ചത്. പക്ഷേ മൂന്ന്‌ ഗുണ്ടകള്‍ രാവും പകലും അവന്റെ കോട്ടേജ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ റൂബിന്‍ പുറത്ത്‌ പോയ തക്കം നോക്കി ആ മൂന്ന്‌ ഗുണ്ടകളും കോട്ടേജിൽ കേറി. അല്ലിയും അരുളേയും മാത്രമല്ല, ഡെയ്സിയേയും പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുന്ന അബദ്ധമാണ് കാണിച്ചത്.”

“അയ്യോ…!” ഞാൻ പേടിച്ച് വിരണ്ടു. “അവർ എല്ലാവരെയും പിടിച്ചുകൊണ്ട് പോയോ..?” പേടിച്ച് വെപ്രാളം കേറി ഞാൻ ചോദിച്ചു.

“ഇല്ല. ഗുണ്ടകള്‍ വീട്ടില്‍ കേറി അവർ മൂന്ന്‌ പേരെയും പിടിക്കാന്‍ ശ്രമിച്ചപ്പോൾ ഫ്ലക്സ്ക്കിൽ ഉണ്ടായിരുന്ന തിളച്ച വെള്ളം ഡെയ്സി അവരുടെ മുഖത്തൊക്കെ ഒഴിച്ചു. പിന്നെ എന്തോ ഫ്രൈ ചെയ്യാനായി സ്റ്റവ്വിൽ വച്ചിരുന്ന തിളച്ച എണ്ണയെ അല്ലി ഓടിച്ചെന്ന്‌ എടുത്തുകൊണ്ട് വന്നിട്ട് അതിനേയും ആ ഗുണ്ടകളുടെ മുഖത്തേക്ക് വീശി എറിഞ്ഞു. ഗുണ്ടകള്‍ അലറി കരഞ്ഞു കൊണ്ട്‌ ഓടി രക്ഷപ്പെട്ടു. ആ സംഭവത്തിന് ശേഷമാണ് റൂബിക്ക് ഭ്രാന്തമായ പ്രതികാര ദാഹം ജനിച്ചത്. ആദ്യം അവരുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെ കരുതി അവന്റെ കോട്ടേജ് കോമ്പൗണ്ടിനകത്ത് തന്നെ ഡോജോ തുടങ്ങി. എന്നിട്ട് കുഞ്ഞമ്മയുടെ എല്ലാ ബിസിനസ്സുകളിലും എന്തെങ്കിലുമൊക്കെ പണി കൊടുക്കണമെന്ന പ്ലാനോടെ കുഞ്ഞമ്മയുടെ സകല വൃത്തികെട്ട ബിസിനസ്സുകളെ

💬 Comments

View all comments