Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
കുറിച്ചും, പിന്നെ നേരായ വഴിക്ക് പോലും നടത്തുന്ന ബിസിനസ്സുകളെ കുറിച്ചുള്ള സകല വിവരങ്ങളും അവന്‍ ശേഖരിക്കാൻ തുടങ്ങി. എന്തായാലും, അവസാനത്തെ ആ അതിക്രമം കഴിഞ്ഞ് ഒരു മാസം വരെ കുഞ്ഞമ്മ അവനോട് പ്രശ്നത്തിനൊന്നും പോയില്ല.”
“പിന്നീട് എപ്പോഴാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയത്..?” ഞാൻ പേടിയോടെ ചോദിച്ചു.
“കുഞ്ഞമ്മ ഒതുങ്ങിയെന്ന് റൂബി തെറ്റിദ്ധരിച്ച്. അങ്ങനെ എല്ലാം ഒതുങ്ങിയെന്ന് വിചാരിച്ചിരുന്ന സമയത്താണ്, ഹോസ്പിറ്റലിൽ ഡെയ്സിയുടെ മാസ ചെക്കപ്പ് കഴിഞ്ഞിട്ട് പുറത്ത് വന്ന് അപ്പുറത്ത് കിടക്കുന്ന വണ്ടിയിൽ കേറാനായി റോഡ് ക്രോസ്സ് ചെയ്യുന്ന സമയം ഒരു ടെമ്പോ പാഞ്ഞു വന്ന് ഡെയ്സിയെ ഇടിച്ചത്.”
“അയ്യോ…, ഡെയ്സിക്ക് എന്താ പറ്റിയത്..?” ഞാൻ വിരണ്ടു ചോദിച്ചു.
“റൂബി പെട്ടെന്ന് അവളെ വലിച്ചു മാറ്റിയത് കൊണ്ട്, റോഡിലേക്ക് നീണ്ടു നിന്ന ഡെയ്സിയുടെ കൈയിൽ മാത്രമാണ് വണ്ടിയുടെ മുന്‍വശത്തെ എഡ്ജ് ഇടിച്ചത്. ഭാഗ്യത്തിന് സാരമായ പരുക്കുകൾ മാത്രമാണ് കൈയിൽ ഉണ്ടായത്. ആ വണ്ടി കുഞ്ഞമ്മയുടേതായിരുന്നു. അത് റബ്ബിന്റെ പകയെ കൂടുതലായി വളർത്തി.”
“ചേട്ടൻ എന്താണ് ചെയ്തത്..?” ഞാൻ ധൃതിയില്‍ ചോദിച്ചു.
“അവന്‍ തിരഞ്ഞു നടന്നെങ്കിലും, നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ആ വണ്ടിയുടെ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. അഞ്ചാറു ദിവസം കഴിഞ്ഞ് പിന്നെയും അതുപോലെ മറ്റൊരു സംഭവം കൂടിയുണ്ടായി. ഇതൊരു ബൈക്കായിരുന്നു. ബൈക്കില്‍ പോകുന്ന പോക്കിൽ ഡെയ്സിയുടെ കഴുത്തിനെ അറുക്കാനാണ് ഒരുത്തൻ കത്തി വീശിയത്. പക്ഷേ രണ്ടാമതും റൂബി അവളെ രക്ഷിച്ചു. അവർ ഡെയ്സിയെ കൊല്ലാൻ ടാര്‍ഗറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് റൂബിന്റെ മനസ്സിൽ പക ആയിരമിരട്ടി വളര്‍ന്നത്. അപ്പോഴാണ് ചെറിയ പണികള്‍ കൊടുത്താൽ മതിയാവില്ല, കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ പൂര്‍ണമായി
💬 Comments
View all comments