Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
തകര്‍ക്കാന്‍ തന്നെ റൂബി തീരുമാനിച്ചത്.”
എല്ലാം ഞാൻ സ്തംഭിച്ചിരുന്നാണ് കേട്ടത്. അണ്ണൻ പറഞ്ഞു നിര്‍ത്തിയപ്പൊ ഞാൻ അസ്വസ്ഥതയോടെ കസേരയില്‍ ഒന്ന് ഞെളിഞ്ഞിരുന്നു.
“ചേട്ടൻ കുഞ്ഞമ്മയുടെ സ്ഥാപനങ്ങളേയും ആളുകളേയും സ്പൈ ചെയ്ത വിവരങ്ങൾ എല്ലാം എന്നോട് പറഞ്ഞായിരുന്നു. പക്ഷേ അണ്ണ, ചേട്ടനും നിങ്ങളും ചേര്‍ന്ന് എങ്ങനെയാണ് കുഞ്ഞമ്മയുടെ മുന്നൂറ് ഫുൾ ഗുണ്ടകളേയൂം, ഇരുന്നൂറോളം ട്രെയിനി ഗുണ്ടകളേയൂം കൈകാര്യം ചെയ്തത്..? എങ്ങനെയാണ് കുഞ്ഞമ്മയുടെ എല്ലാ ബിസിനസ്സ് സാമ്രാജ്യത്തെ തകർത്തത്..? ശെരിക്കും ആ ബിസിനസ്സൊക്കെ തകർന്നോ..? അതോ രഹസ്യമായി ഇപ്പോഴും എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? കുഞ്ഞമ്മ ഒളിവിലാണെന്ന് ചേട്ടൻ പറഞ്ഞായിരുന്നു, പക്ഷേ കുഞ്ഞമ്മ ഇപ്പൊ എവിടെയാണ്..?” ഞാൻ ചോദ്യങ്ങൾ അടുക്കി കൊണ്ടേ പോയി.
അപ്പോ അണ്ണൻ ഒരു സംതൃപ്തിയോടെ ഒന്ന് ചിരിച്ചു. പക്ഷേ പെട്ടന്ന് ഒരു വെറുപ്പും ക്രോധവും കണ്ണുകളിൽ കത്തിയെരിയാൻ തുടങ്ങി.
“ഞാനും റൂബിയും മാത്രമല്ല ഇതിനായി ഇറങ്ങി പുറപ്പെട്ടത്. സുമയും ഉണ്ടായിരുന്നു. പിന്നെ—”
“വേറെ ആരാണ് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്..?” ഞാൻ ആവേശത്തോടെ ചോദിച്ചു. എന്റെ ആവേശം കണ്ടിട്ട് മല്ലി ചേച്ചി ചിരിച്ചു.
“റൂബിന്റെ 14 ഡോജോയിലായി ജീവിക്കുന്ന ആ 84 മാസ്റ്റേഴ്സിനെ കുറിച്ച് റൂബിന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..?” അണ്ണൻ ചോദിച്ചു.
“84 സ്പെഷ്യൽ മാസ്റ്റേഴ്സ് ഉണ്ടെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ കുറിച്ച് ഒരു വിവരവും ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ല.” ഞാൻ ചുണ്ട് കോട്ടി പറഞ്ഞു. അപ്പൊ അണ്ണൻ ശ്വാസമൊന്ന് വലിച്ചു വിട്ടു.
“സത്യം പറഞ്ഞാൽ, എന്നെക്കാളും സുമയേക്കാളും കരുത്തുള്ളവരാണ് അവർ ഓരോരുത്തരും. ഞാനും സുമയും ആ 84 പേരിലും, ഓരോരുത്തരുടെയും കൂടെ, ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തിട്ടുണ്ട്, പക്ഷേ
💬 Comments
View all comments