Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഒരൊറ്റ മാസ്റ്ററിന്റെ കൂടെ പോലും ഞങ്ങൾക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.” അണ്ണൻ ആ പഴയ തോല്‍വികളെ ഇപ്പൊ മനസ്സിൽ അയവിറക്കിയ പോലെ തലയാട്ടി.
“അപ്പോ ചേട്ടനും അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തില്ലേ..? ആരാണ് ജയിച്ചത്..?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“റൂബി അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്യുന്നതൊന്നും ഞാനോ സുമയോ ഇതുവരെ കണ്ടിട്ടില്ല.” അണ്ണൻ ചിരിച്ചു. “പക്ഷേ ആ 84 പേരും റൂബിയോട് കാണിക്കുന്ന ബഹുമാനം കണ്ടിട്ട് റൂബി അവരുടെ മാസ്റ്റാണെന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു. എനിക്കും പെട്ടന്ന് ഭയങ്കര അഭിമാനം തോന്നി.
“ഞങ്ങൾ ഇത്രയും പേർ ഒരുമിച്ച് ചേര്‍ന്ന് പ്ലാൻ ചെയ്തും പ്രവർത്തിച്ചുമാണ് പല സാഹചര്യങ്ങളായി കുഞ്ഞമ്മയുടെ ഗുണ്ടകളെ ആദ്യം പൊക്കാൻ തുടങ്ങിയത്. വെറും ഒരു മാസം കൊണ്ടുതന്നെ ഏറെകുറെ കുഞ്ഞമ്മയുടെ പകുതി ഗുണ്ടാപടകളേയും ഞങ്ങൾ പൊക്കിയായിരുന്നു.”
“അത്രയും ഗുണ്ടകളെ പൊക്കി നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത്..? അവരെ എന്താണ് ചെയ്തത്..?” ഞാൻ ടെൻഷൻ പിടിച്ചു ചോദിച്ചു.
“പല ഉത്തരവാദിത്തങ്ങളുടെ കൂട്ടത്തിൽ, നീലഗിരി മാത്രമല്ല, ചുറ്റിപറ്റിയുള്ള അടുത്ത സ്ഥലങ്ങളെ പോലും നിരീക്ഷിക്കുന്ന ചുമതലയും സുമയുടേതാണ്. അതിനായി പല പ്രധാന പബ്ലിക് സ്ഥലങ്ങളിലും ഓഡിയോ വീഡിയോ സംവിധാങ്ങള്‍ റൂബിയും സുമയും ചേര്‍ന്ന് ഏര്‍പ്പെടുത്തി വച്ചിട്ടുണ്ട്. പിന്നെ മൈക്രോ ഡ്രോണുകൾ ഉപയോഗിച്ചും റെക്കോഡ് ചെയത് ആ ഫുട്ടേജുകളേയും സുമ നിരീക്ഷിക്കും. ഇതിനെ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഗ്രാന്‍ഡ് കണ്ട്രോള്‍ റൂം പോലും റൂബി കെട്ടി വച്ചിട്ടുണ്ട്. അതാണ് റൂബിന്റെ ഹെഡ് ക്വാട്ടേഴ്സ്. സുമയുടെ കേന്ദ്രവും അതാണ്. അത് അണ്ടർ ഗ്രൗണ്ടിലാണ്. അവിടെ ഒരുപാട് സംവിധാനങ്ങളുണ്ട്…
💬 Comments
View all comments