Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ടോർച്ചർ ചെയ്യാനുള്ള സംവിധാനങ്ങളും. ഇരുനൂറ് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ട്. അവിടെയാണ് ഗുണ്ടകളെ കൊണ്ടുപോയത്.”
ഞാൻ അന്തംവിട്ട് അണ്ണനെ നോക്കി. “അപ്പോ ചേട്ടൻ ആളുകളെ ടോർച്ചർ ചെയ്യുമോ..?” നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“റൂബിയല്ല ചെയ്യുന്നത്. ആ ഉത്തരവാദിത്തവും സുമയുടേതാണ്… പിന്നെ ഞാനും സാഹചര്യം പോലെ അവളുടെ കൂടെ കൂടാറുണ്ട്. പക്ഷേ നീ ഭയപ്പെടുന്നത് പോലെ മാന്യമായി ജീവിക്കുന്ന ആരെയും ഞങ്ങൾ ഇതുവരെ ടോർച്ചർ ചെയ്തിട്ടില്ല.”
ഞാൻ ശ്വാസം ആഞ്ഞെടുത്തു. മനസ്സിനെ എങ്ങനെയോ ധൈര്യപ്പെടുക്കിക്കൊണ്ട് ചോദിച്ചു, “ഭയങ്കരമായ ട്രെയിനിങ് എന്തൊക്കെയോ കിട്ടിയ ഗുണ്ടകളല്ലേ അവർ..? അങ്ങനെയുള്ളവർ അത്ര പെട്ടന്ന് നിങ്ങളോട് സഹകരിച്ചോ..?!”
അപ്പോ ഒരു ഭയാനകമായ ഭാവം അണ്ണന്റെ കണ്ണുകളിൽ തെളിഞ്ഞു. “സുമ വളരെ സമര്‍ത്ഥയാണ്. അവള്‍ക്ക് മുന്നില്‍ തീവ്രവാദികൾ പോലും എല്ലാ രഹസ്യങ്ങളും പാഞ്ഞു പോകും.”
അതുകേട്ട് ഞാൻ ശെരിക്കും നടുങ്ങിപ്പോയി. മനസ്സിനെ വല്ലാത്തൊരു ഭയം കവര്‍ന്നു പിടിച്ചു. ഞാൻ മല്ലി ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്തും എന്റെ അതേ അവസ്ഥ തന്നെയാണ് കണ്ടത്.
“അനാഥാലയത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരുന്ന ആ വേശ്യാലയത്തെ കുറിച്ചുള്ള സത്യങ്ങളൊക്കെ സുമ ആ ഗുണ്ടകളെ കൊണ്ട് പായിച്ചു. അതിനെ രഹസ്യമായി സപ്പോര്‍ട്ട് ചെയ്ത് വളർത്തി കൊണ്ടിരുന്ന പകൽ മാന്യന്‍മാരേയും ഉദ്യോഗസ്ഥരുടെ പേരുകൾ വരെ അവരെക്കൊണ്ട് പറയിച്ചു. അതെല്ലാം സുമ റെക്കോർഡും ചെയ്തു. കൂടാതെ റൂബിന്‍ ഏര്‍പ്പാടാക്കിയിരുന്ന സ്പൈസ് ശേഖരിച്ചിരുന്ന ശക്തമായ തെളിവുകളും കുറെ ഉണ്ടായിരുന്നു. വലിയവലിയ ഉദ്യോഗസ്ഥര്‍ കുഞ്ഞമ്മയുടെ ഗുണ്ടകളുമായി ഇടപെടുന്ന, സഹകരിക്കുന്ന, സഹായിക്കുന്ന പല മുഖ്യ തെളിവുകളും ഓഡിയോ വീഡിയോ രൂപത്തിൽ തന്നെ ശേഖരിച്ചിരുന്നു. ആ തെളിവുകളുടെ
💬 Comments
View all comments