0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

ഒരു കോപ്പി എടുത്താണ് റൂബി രഹസ്യമായി കമ്മിഷണര്‍ ഓഫീസിൽ നേരിട്ട് ചെന്ന് ഏല്‍പ്പിച്ചത്. ആ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ വേശ്യയാലയത്തെ രഹസ്യമായി സപ്പോര്‍ട്ട് ചെയ്തു വളർത്തിയുരുന്ന എല്ലാ പകൽ മാന്യന്‍മാരായ വമ്പന്‍ സ്രാവുകളേയും പോലീസ് രഹസ്യമായി അറസ്റ്റ് ചെയ്തു. അതുപോലെ ഉയർന്ന ഉദ്യോഗസ്ഥരേയും നിയമം പൂട്ടി. അവരുടെയൊക്കെ സപ്പോര്‍ട്ട് നഷ്ടമായത് കൊണ്ട്‌ റൈഡ് ചെയ്യാൻ പോകുന്ന കാര്യം കുഞ്ഞമ്മയെ അറിയിക്കാൻ ആളില്ലായിരുന്നു. അങ്ങനെയാണ് ആ വേശ്യയാലയത്തെ ആദ്യം റൂബിന്‍ വെളിച്ചത്ത് കൊണ്ടുവന്ന് പൂട്ടിച്ചത്. അതിനുശേഷം തെളിവുകളുടെ ഒരു കോപ്പി മീഡിയക്കും കൊടുത്ത് കുഞ്ഞമ്മയുടെ വേശ്യാലയത്ത് നടന്നുകൊണ്ടിരുന്ന പൈശാചിക കൃത്യങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചു. പക്ഷേ കുഞ്ഞമ്മ എങ്ങനെയോ മുങ്ങി. അവളുടെ പകുതി ഗുണ്ടാ സംഘവും.” അത്രയും പറഞ്ഞ്‌ നിര്‍ത്തിയ ശേഷം അണ്ണൻ ഗ്ളാസ്ക്കെടുത്ത് ചായ ഒഴുകാന്‍ നോക്കി. പക്ഷേ ചായ എപ്പോഴോ കഴിഞ്ഞിരുന്നു.

ഞാൻ എല്ലാം കേട്ട് ഭ്രമിച്ചിരിക്കുകയായിരുന്നു. മല്ലിക ചേച്ചിക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു, പക്ഷേ എന്നിട്ടും ചേച്ചിയുടെ മുക്കത്ത് ആശ്ചര്യം നിറഞ്ഞു നിന്നു. പിന്നെ അണ്ണനെ വിചാരിച്ച് അഭിമാനവും.

“ഞാൻ പോയി ചായ ചൂടാക്കാൻ വെക്കട്ടെ..?” മല്ലി ചേച്ചി അണ്ണനോട് ചോദിച്ചു.

“വേണ്ട മല്ലി, ഇപ്പൊ വേണ്ട.” ചേച്ചിയോട് പറഞ്ഞിട്ട് അണ്ണൻ വീണ്ടും എന്നെ നോക്കി. “കുഞ്ഞമ്മയും ഗുണ്ടകളും ഒളിവിലായി കഴിഞ്ഞിട്ടും  ഞങ്ങളുടെ ഗുണ്ടാ വേട്ട തുടർന്നു. അതോടൊപ്പം റൂബിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മയുടെ മറ്റ് ബിസിനസ്സ് പരിപാടികളേയും ഓരോന്നായി ഞങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നുമുണ്ടായിരുന്നു. സ്കൂളിലും, കോളേജിലും, മറ്റ് സ്ഥലങ്ങളിലും കുഞ്ഞമ്മയുടെ ആളുകൾ നടത്തികൊണ്ടിരുന്ന കഞ്ചാവ് ബിസിനെസ്സിനെ പൂര്‍ണമായി വെളിപ്പെടുത്തിയ ദിവസമാണ് റൂബിന് ആദ്യമായി

💬 Comments

View all comments