Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
നടത്തിയ കൊലപാതകമല്ലായിരുന്നോ ഡെയ്സിയുടെ മരണം..?!”
എന്റെ ചോദ്യം കേട്ട് അണ്ണൻ ചാടി എഴുന്നേറ്റു. “ഇക്കാര്യം ആരാ നിന്നോട് പറഞ്ഞത്..?” കൂട്ടിലിട്ട കടുവയെ പോലെ അണ്ണൻ എന്നെ നോക്കി വിരണ്ടു.
മല്ലി ചേച്ചിയും അസ്വസ്ഥതയോടെ എന്നെ നോക്കി.
“വേഗം പറ ഡാലിയ, ആരാണ് നിന്നെ കോണ്ടാക്റ്റ് ചെയ്ത് ഇക്കാര്യം പറഞ്ഞത്..? കുഞ്ഞമ്മയാണോ..? ഏതെങ്കിലും ഗുണ്ടകളാണോ..? വേറെ ആരെങ്കിലുമാണോ..?” അണ്ണൻ വിരണ്ടു വന്ന് ഞാൻ ഇരിക്കുന്ന കസേരയുടെ രണ്ട് കൈയിലും കൈകൾ ഊന്നി മുഖം താഴ്തി എന്റെ മുഖത്തോട് അടുപ്പിച്ച് കൊണ്ട് ചോദിച്ചു.
അണ്ണൻ അങ്ങനെ ചെയ്തപ്പോ ഞാൻ ശെരിക്കും ഭയന്നുപോയി. എന്റെ മുഖം പിന്നോട്ട് ഞാൻ നീക്കി പിടിച്ചു.
“പറ ഡാലിയ, പേടിക്കാതെ എന്നോട് സത്യം പറ. ആരെങ്കിലും നിന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയോ..? അതോ നിന്നെ പിന്തുടർന്ന് ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തുകയാണോ..?”
“ഈ.. ഇല്ല അ.. അണ്ണാ…!!” അണ്ണന്റെ ഭാവവും ദേഷ്യവും, ആ കണ്ണിലെ തീക്ഷ്ണതയുമൊക്കെ കണ്ടിട്ട് ഞാൻ ഭയന്ന് എന്റെ തൊണ്ടയിലെ വെള്ളം വറ്റി പോയിരുന്നു.
“പിന്നേ ഈ സംഭവം എങ്ങനെ നിനക്കറിയാം..?” അയാള്‍ പിന്നെയും വിരണ്ട് കസേരയുടെ കൈകളിൽ പിടി മുറുക്കി. കസേര ഒടിയുമെന്ന് വരെ ഞാൻ ഭയന്നു. “റൂബി ഒരിക്കലും ഇക്കാര്യം നിന്നോട് പറയാൻ സാധ്യതയില്ല, കാരണം അവന്‍ അങ്ങനെ വിശ്വസിക്കാൻ താൽപര്യപ്പെടുന്നില്ല. അംഗീകരിക്കുന്നുമില്ല.”
“അത് അണ്ണാ.., ഒന്ന് രണ്ട് പ്രാവശ്യം ചേട്ടൻ സ്വപ്നത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.”
ഉടനെ സാമുവേല്‍ അണ്ണൻ കുറച്ച് ശാന്തമായ ശേഷം കസേരയിലെ പിടിയും വിട്ടു. അണ്ണൻ നിവര്‍ന്ന് നിന്നിട്ട് ശാന്തമായി എന്നോട് ചോദിച്ചു, “സ്വപ്നത്തില്‍ അവന്‍ എന്താണ്
💬 Comments
View all comments