0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

സംസാരിച്ചത്..? അവന്‍ സംസാരിച്ച അതേ വാക്കുകൾ എന്നോട് പറയാൻ കഴിയുമോ..?”

ഞാൻ അപ്പൊ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ച വാക്കുകൾ ഓര്‍ത്തെടുത്ത് അതുപോലെ അണ്ണനോട് പറഞ്ഞു, “‘എന്റെ ഡെയ്സിയെ കൊല്ലിച്ച നിന്റെ അന്ത്യം എന്റെ കൈകൊണ്ടാവും കുഞ്ഞമ്മ, എന്റെ വരാവിനായി നി കാത്തിരുന്നോ, ഉടനെ ഉണ്ടാവും. നി എവിടെ ചെന്ന് ഒളിച്ചാലും എന്റെ പ്രതികാരം നിന്നെത്തേടി എത്തിയിരിക്കും.”’

ചേട്ടൻ പറഞ്ഞ വാക്കുകൾ വള്ളിപുള്ളി തെറ്റാതെ അതുപോലെ പറഞ്ഞിട്ട് ഞാൻ അണ്ണന്റെ കണ്ണുകളിൽ ധൈര്യത്തോടെ നോക്കി. “ഇനി ഉള്ളത് പറയൂ അണ്ണാ, കുഞ്ഞമ്മ കാരണം തന്നെയല്ലേ ഡെയ്സി മരിച്ചത്..?”

അപ്പോ അണ്ണൻ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടു നടന്നു. മല്ലിക ചേച്ചി സങ്കടത്തോടെ എന്നെ നോക്കിയിരുന്നു. ഞാൻ അണ്ണന്റെ വിരണ്ടുള്ള നടത്തം നോക്കി അസ്വസ്ഥതയോടെ ഇരുന്നു.

കുറച്ച് കഴിഞ്ഞ് നടത്തം നിര്‍ത്തി അണ്ണൻ എന്റെ മുന്നില്‍ വന്ന് നിന്നു. “അപ്പോ ഇക്കാര്യം നീ അവനോട് ചോദിച്ചില്ലേ..?”

“ഇല്ല. ചോദിക്കാനുള്ള ധൈര്യവും, സത്യം കേള്‍ക്കാനുള്ള ധൈര്യവും അന്നെനിക്ക് ഇല്ലായിരുന്നു. പിന്നെ, ആ മുറിവുകളെ തോണ്ടി ചേട്ടനെ സങ്കടപ്പെടുത്താനും മനസ്സ് വന്നില്ല. പക്ഷേ ഇപ്പൊ എനിക്ക് അതൊക്കെ അറിയണം.”

അണ്ണൻ ചിന്തിക്കുന്നത് പോലെ എന്നെത്തന്നെ നോക്കി നിന്നു. “സത്യമാണ്.” ഒടുവില്‍ അണ്ണൻ സമ്മതിച്ചു. “കുഞ്ഞമ്മ കാരണമാണ് ഡെയ്സി മരിച്ചത്. കുഞ്ഞമ്മയുടെ സാമ്രാജ്യം തകര്‍ത്ത റൂബിനോട് ഒടുങ്ങാത്ത പക ഉണ്ടായിരുന്നു. അവനെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയും കുഞ്ഞമ്മയുടെ മനസ്സിൽ വിഷമായി മാറിയിരുന്നു. അങ്ങനെയാണ് കുഞ്ഞമ്മയുടെ ആളായ ഒരു ഡോക്ടറെ എങ്ങനെയോ കുഞ്ഞമ്മ ഏര്‍പ്പാടാക്കിയത്. ഡെയ്സിയുടെ ഡെലിവറി ദിവസം റൂബി ഡെയ്സിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്

💬 Comments

View all comments