0%

Chapter Title : ട്യൂഷൻ ക്ലാസ് [അൻസിയ]

Author : അൻസിയ Read All Parts 71968

നിന്നും മടങ്ങിയത്...

ക്ലാസിൽ എത്തിയാൽ വാ മൂടാത്ത ശാലു ഇന്ന് സൈലന്റ് ആയി ഇരിക്കുന്നത് കണ്ട് പ്രിയ കൂട്ടുകാരി ഫർസാന അവളോട് ചോദിച്ചു...

"ഇന്നെന്ത് പറ്റി ആകെ ഒരു മൂഡോഫ്...??

"ഹേയ് ഒന്നുല്ലടി...."

"പുതിയത് വേണോ ഷീണം മാറ്റാൻ....??

"വേണ്ട..."

"വേണ്ടന്നോ എന്റെ പടച്ചോനെ ആരാ ഈ പറയുന്നത് ഇന്ന് മഴ പെയ്യും ഉറപ്പ്...."

"പോടി..."

"എന്താടാ എന്ത് പറ്റി...??

"എന്നെ ട്യൂഷന് വിടാൻ പോണ് വീട്ടിൽ നിന്ന്...."

"അതിനാണോ ഇങ്ങനെ ചത്ത് ഇരിക്കുന്നത്.... വെറും വീഡിയോ കണ്ട് സുഖിച്ചു നടന്ന മതിയോ... പഠിച്ച് ജോലിയൊക്കെ കിട്ടണ്ടേ....??

"ആരാ ഈ പറയുന്നത്.. "

"ആ... ഞാനൊരു പതിവ് മൊഴി പറഞ്ഞു അത്ര തന്നെ... ആട്ടെ എവിടെയാ പോകുന്നത്...??

"മാധവൻ മാഷിനെ അറിയോ...??

"അയ്യോ ആ കരടി മാധവൻ മാഷ് ആണോ...??

"ഉം.."

"ബെസ്റ്റ് ബെസ്റ്റ്.... വീട്ടുകാർ നിന്നെ നേരെയാക്കാൻ തന്നെ തീരുമാനിച്ചു അപ്പൊ..."

"അതെന്തേ...?

"നിനക്ക് അറിയില്ലേ അയാളെ...??

"പഠിപ്പിച്ചിട്ടില്ല ഒരു ചൂടൻ ആണെന്ന് അറിയാം..."

"ചൂടൻ മാത്രമാണെങ്കിൽ നമുക്ക് സഹിക്കാം ഇത് അയാളുടെ ഒരു നുള്ളൽ ഉണ്ട് ഇതാ ഇവിടെ..."

കക്ഷത്തിന്റെ അടിയിൽ കൈ വെച്ചാണ് ഫർസാന അത് പറഞ്ഞത്....

"അയ്യോ... നിന്നോടിത് ആരാ പറഞ്ഞത്....??

"എന്റെ ഇത്ത... അവളെ പഠിപ്പിച്ചിട്ടുണ്ട്.... നുള്ളി കഷ്ണം എടുക്കുമെന്ന പറയാറ്...."

"പേടി ആവുന്നെടി.... എന്താ ചെയ്യ....??

"ഒന്നും ചെയ്യാനില്ല പഠിക്കുക തന്നെ..."

"പിറ്റേന്ന് ശനിയാഴ്ച കുറച്ചു വൈകിയാണ് ശാലു എണീറ്റത് പത്ത് മണി കഴിഞ്ഞു കാണും അവൾ താഴേക്ക് ഇറങ്ങി വരുമ്പോ അമ്മ സന്തോഷത്തോടെ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു ടീവി റീമൊട്ടും എടുത്ത് ശാലു ഹാളിലെ സോഫയിൽ ഇരിക്കാൻ പോകുമ്പോ അവളെ നോക്കി ഓണ് ചെയ്യല്ലേ എന്ന് ആംഗ്യം കാണിച്ചു.. അമ്മയുടെ സംസാരം കഴിയുന്നത് വരെ അവൾ പുറത്തേക്കും നോക്കിയിരുന്നു....

"ടീ ആരാ വിളിച്ചെതെന്ന് അറിയോ....??

ഫോണ് വെച്ച് സുനിത മകളോട് വന്നു ചോദിച്ചു... ഇല്ലെന്ന് ചുമൽ ഇളക്കി അവൾ പറഞ്ഞു...

"മാഷാണ്... ട്യൂഷൻ എടുക്കാം എന്ന്.... എന്റെ പ്രാർത്ഥന ദൈവം കേട്ടു...."

ഒന്നും മിണ്ടാതെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു...

"മാഷിന്റെ ജീവിതത്തിൽ ആദ്യമായാകും ട്യൂഷൻ എടുക്കുന്നത്... മോളുടെ ഭാഗ്യമാണ്..."

"എനിക്ക് പേടിയാ അയാളെ... വേറെ എവിടെയാണെങ്കിലും ഞാൻ പോകാം അമ്മേ...."

"അയാളെ പേടിക്കുക ഒന്നും വേണ്ട.. കുറെ കുട്ടികൾ ഉള്ള ക്ലാസിൽ കുറച്ച് പരുക്കൻ സ്വഭാവം കാണിച്ചാലെ പേടി ഉണ്ടാവൂ...

💬 Comments

View all comments