Chapter Title : ട്യൂഷൻ ക്ലാസ് [അൻസിയ]
എവിടെയും വിടാനുള്ള ധൈര്യം എനിക്കില്ല..."
"ആദ്യം സുനിത ഒന്ന് പറയ്... എന്നിട്ട് ഞാനൊന്ന് ശ്രമിച്ചു നോക്കാം..."
വീണ്ടും അവർ സംസാരത്തിൽ മുഴുകി... ഒരു പത്ത് ഇരുപതു മിനുട്ട് കഴിഞ്ഞപ്പോ ഒരു ലുങ്കി മാത്രം ഉടുത്ത് മാഷ് അങ്ങോട്ട് കയറി വന്നു... വിയർപ്പ് തുടച്ചു വരുന്നത് കണ്ടപ്പോ തന്നെ എന്തെല്ലാം പണിയൊക്കെ കഴിഞ്ഞാണ് വരവെന്ന് സുനിതക്ക് തോന്നി... മാഷ് അടുത്ത് എത്തിയതും അവർ കസേരയിൽ നിന്നും എണീറ്റ് പുഞ്ചിരിച്ചു നിന്നു....
"ആ സുനിതയോ എപ്പോ വന്നു....??
ആ ഉറച്ച ശബ്ദം കേട്ട് ഒന്ന് പതറിയെങ്കിലും ചിരിച്ചു കൊണ്ട് അതിനവൾ മറുപടി പറഞ്ഞു
"എന്താണ് സുനിതെ ജയന്റെ വിവരങ്ങൾ... കുറെ ആയി നേരിൽ കണ്ടിട്ട്...."
"പണി തിരക്ക് തന്നെ രാവിലെ പോയാൽ രാത്രിയാണ് വരിക...."
"ശീബേ ചായ കൊടുത്ത സുനിതക്ക്....??
"വന്ന് കയറിയതെ ഉള്ളു ഇപ്പൊ തന്നെ കൊടുത്ത അവൾ പോകും... ഇരിക്കട്ടെ കൊടുക്കാം...."
"എന്ന നിങ്ങൾ സംസാരിക്ക് ഞാനോന്ന് മേല് കഴുകട്ടെ...."
"അതേ മാഷേ സുനിത വന്നത് മാഷിനോട് ഒരു സഹായം ചോദിക്കാനാണ്...."
"എന്നോടൊ.... എന്നിട്ടാണോ മിണ്ടാതെ ഇരിക്കുന്നത്...."
അകത്തേക്ക് പോകാൻ കാലെടുത്ത് വെച്ച മാഷ് തിരിഞ്ഞു നിന്ന് സുനിതയെ നോക്കി.... ആളെ പേടിപ്പിക്കുന്ന ചോര കണ്ണുകൾ കണ്ടപ്പോ സുനിത ഒന്ന് പരുങ്ങി....എന്നിട്ട് ഷീബയെ ഒന്ന് നോക്കി അവൾ ചിരിച്ചു കൊണ്ട് പറയാൻ ആംഗ്യം കാണിച്ചു....
"അത് മാഷേ എന്റെ മോള് ശാലിനിയുടെ കാര്യമാണ്...."
"എന്ത് പറ്റി...??
"രണ്ട് കൊല്ലം മുമ്പ് വരെ പഠിക്കാൻ എല്ലാ വിഷയത്തിലും ഒന്നാമത് ആയിരുന്നു അവൾ.. പത്താം ക്ലാസ് വരെ കഷ്ഠിച്ചാണ് ജയിച്ചത് എന്നെ ഒന്ന് സഹായിക്കണം...."
"എനിക്ക് അറിയാവുന്ന കാര്യമാണ്.. ഞാൻ എന്ത് ചെയ്യണം ഇപ്പൊ...."
"വിരോധം ഇല്ലെങ്കിൽ മാഷിന് ഒഴിവുള്ള സമയത്ത് എപ്പോ ആയാലും കുഴപ്പമില്ല രണ്ടക്ഷരം പറഞ്ഞു കൊടുക്കുമോ....??
"അതിപ്പോ ഞാൻ അത് ശരിയാവില്ല സുനിതെ..... എന്നോടിത് പലരും പറഞ്ഞതാ ഇനി ഞാൻ ജയന്റെ മകൾക്ക് ട്യൂഷൻ എടുത്ത അവരും അയക്കും മക്കളെ പറ്റില്ലെന്ന് പറയാനും കഴിയില്ല എനിക്കപ്പൊ....'
"നമ്മൾ അല്ലാതെ ഒരു കുട്ടിയും ഇതറിയില്ല... മാഷ് ഒഴിവ് പറയരുത്...."
"നിന്നോട് എതിർത്ത് ഒന്നും പറയാനും കഴിയുന്നില്ലല്ലോ.... ഞാൻ നോക്കട്ടെ... അങ്ങനെ ഒക്കെ പറഞ്ഞാലും എന്നും ക്ലാസ്സ് ഉണ്ടാവില്ല സമയവും ഒരുപോലെ ആവില്ല...."
"മാഷിന്റെ ഇഷ്ട്ടം...."
"എന്ന ഷീബ വിളിച്ചു പറയും...."
"ഓ ശരി...."
ഷീബയുടെ പിന്തുണ കൂടി ഉറപ്പാക്കിയാണ് സുനിത അവിടെ
💬 Comments
View all comments