0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.7K

എന്നിട്ട് അവൾ തന്നെ അടുപ്പത്തിരുന്ന ചിക്കൻ കറി ചൂടാക്കാൻ വെച്ചു. അവൾ ചെയ്യുന്ന ഓരോന്നും ഞാൻ ഇങ്ങനെ നോക്കിയിരുന്നു. പെട്ടെന്ന് തന്നെ അവൾ പൊറോട്ടയും ചുട്ട് ചിക്കൻ കറിയുമായി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിൾ കൊണ്ട് വച്ചു.

അനന്യ: ഞാൻ വലിയ ഷെഫ് ഒന്നുമല്ല തട്ടിക്കൂട്ട് കറികൾ ഒക്കെയാണ് കേട്ടോ.

ഞാൻ: ശെടാ അതൊന്നും ഒരു കുഴപ്പമില്ല. എന്തായാലും താൻ എനിക്ക് വേണ്ടി ഫുഡ് ഒക്കെ തന്നല്ലോ.

അങ്ങനെ ഞങ്ങൾ കഴിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ നല്ല കിടിലൻ ചിക്കൻ കറിയായിരുന്നു അവൾ ഉണ്ടാക്കിയിരുന്നത്. ഞാനത് അവളോട് പറയുകയും ചെയ്തു. അവൾ ഒരു ക്രെഡിറ്റ് പോലെ എടുക്കുന്നത് എനിക്ക് അവളുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലായി.

അങ്ങനെ ഭക്ഷണമൊക്കെ കഴിക്കുന്നതിനിടയിൽ ഞങ്ങൾ കുറെയൊക്കെ സംസാരിച്ച് തമ്മിൽ തമ്മിൽ അറിഞ്ഞു. ഓരോ തിരുവനന്തപുരത്തുകാരനും വേറൊരു തിരുവനന്തപുരത്തുകാരനെ കാണുമ്പോൾ ഒന്നല്ലെങ്കിൽ വേറൊരു വഴിയിൽ എങ്ങനെയെങ്കിലും ഒക്കെ ഒരു കണക്ഷൻ ഉണ്ടാവും.

അങ്ങനെ ഞങ്ങൾക്കും കോമൺ ആയിട്ട് ഒരു ഫ്രണ്ട് നാട്ടിലുള്ളത് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ഭക്ഷണശേഷം നാളെ കോളേജിൽ പോകുമ്പോൾ കൂടെ വന്ന് എല്ലാം പരിചയപ്പെടുത്താമെന്ന് അവൾ എനിക്ക് ഉറപ്പു നൽകി. രാവിലെ 10 മണിക്ക് ശേഷം പോകാമെന്ന് പറഞ്ഞു ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ മുറികളിലേക്ക് കയറി.

ഞാൻ വന്ന ബെഡിൽ കിടന്നെങ്കിലും എനിക്ക് ഉറക്കം പെട്ടെന്ന് വരുന്നില്ല. അഞ്ചാറ് മണിക്കൂർ കിടന്നുറങ്ങിയതിനാലാവണം.

അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എന്റെ മൊബൈലിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു. ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് ആണ് അതും ഒരു പുതിയ നമ്പർ.

💬 Comments

View all comments