Chapter Title : യുകെ ഡയറിസ് 1 [AJ Blake]
യോജിപ്പില്ലായിരുന്നു.
കാരണം ഞാൻ ഒരുപാട് എടുത്ത തീരുമാനങ്ങൾ പലപ്പോഴും എനിക്ക് തോൽവിയായി മാത്രമേ മാറിയിരുന്നുള്ളൂ. പുള്ളി എന്നെ പലവട്ടം തടഞ്ഞിരുന്നു എങ്കിലും അവസാനം എന്റെ ഇഷ്ടത്തിന് എന്നും വിട്ടു തരുമായിരുന്നു. ഇന്ന് ഞാൻ ഇവിടെ ഇരിക്കുമ്പോൾ എൻറെ മനസ്സിൽ ഒരുപാട് കടമകളും കടപ്പാടുകളും നിറഞ്ഞിരിക്കുന്നു.
നാട്ടിൽ നിന്നും ഫ്ലൈറ്റ് കയറുന്ന ഒട്ടുമിക്ക എല്ലാ പ്രവാസികളുടെയും ജീവിതത്തിലുള്ള പോലെ കടമകൾ തന്നെയായിരുന്നു എനിക്കും. വീട്ടുകാര്യങ്ങൾ നോക്കുന്നതും, കടങ്ങൾ തീർക്കുന്നതും സഹോദരങ്ങളുടെ വിദ്യാഭ്യാസം ഇതിനൊക്കെ പുറമേ ഞാൻ പുറത്തേക്ക് പോകാനായി പണയപ്പെടുത്തിയ വീടിൻറെ പത്രം തിരിച്ചെടുക്കൽ എന്നിങ്ങനെ വളരെയേറെ ചിന്തകൾ അപ്പോൾ തന്നെ എൻറെ മനസ്സിനെ കുലുക്കാൻ തുടങ്ങി.
അങ്ങനെ ഓരോ ചിന്തകളിൽ ഇരിക്കുമ്പോഴാണ് ലണ്ടനിലേക്കുള്ള ഫ്ലൈറ്റ് പാസഞ്ചേഴ്സ് ഗേറ്റിനു മുന്നിൽ വരാനുള്ള അനൗൺസ്മെൻറ് വന്നത്. ചിന്തയിൽ നിന്നും ഉണർന്നാൽ ഞാൻ വേഗം തന്നെ ഷോൾഡർ ബാഗ് എടുത്ത് ഇട്ടശേഷം എന്റെ ക്യാബിൻ ബാഗും എടുത്ത് നേരെ നിശ്ചിത ഗേറ്റിലേക്ക് പോയി.
ഗേറ്റിൽ എത്തി സുഖമമായ ബോർഡിങ് പ്രൊസീജിയർ ഒക്കെ കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറാൻ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നും വന്ന ഫ്ലൈറ്റിൽ എനിക്ക് ഒട്ടും തന്നെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, മനസ്സിൽ അത്രത്തോളം വേദനയുള്ള പോലെയായിരുന്നു.
ഈ ഫ്ലൈറ്റിൽ എന്തായാലും ഏഴ് മണിക്കൂർ യാത്രയുണ്ട്. ഒന്ന് നന്നായി ഉറങ്ങി എണീക്കണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ ഫ്ലൈറ്റിനുള്ളിൽ കയറി 24C എന്നാൽ എൻറെ സീറ്റ് ലക്ഷ്യമാക്കി നടന്നത്.
അങ്ങനെ അവസാനം എന്റെ സീറ്റിന്റെ അടുത്തെത്തി മുകളിലത്തെ ലഗേജ് വെക്കുന്ന ക്യാബിൻ തുറന്ന് ബാഗുകൾ വെച്ചശേഷം ഞാൻ സീറ്റിൽ ഇരുന്നു. ആദ്യമായുള്ള ഫ്ലൈറ്റ് യാത്ര.
💬 Comments
View all comments