0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.6K

വിൻഡോ സീറ്റ് കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടക്കാത്തതിൽ ഒട്ടുംതന്നെ വിഷമം തോന്നിയില്ല.

അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നത് ഒക്കെ കിട്ടിയാൽ ജീവിതത്തിൽ എന്താ ഒരു രസമുള്ള അല്ലേ. എന്തായാലും ഒന്ന് സമാധാനത്തോടുകൂടി ഉറങ്ങണം കാരണം ലണ്ടൻ എത്തിയതിനുശേഷം അവിടെ നിന്നും എനിക്ക് വീണ്ടും ട്രെയിൻ കയറി ഞാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പോകേണ്ടതുണ്ട്.

അതിനടുത്ത് എയർപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആ സമയം ഒരുപാട് സ്റ്റുഡൻസ് യാത്ര ചെയ്യുന്നതിനാൽ എനിക്ക് അങ്ങോട്ടേക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ ഏജൻസിയാണ് പറഞ്ഞത് ലണ്ടനിൽ ചെന്നിട്ട് അവിടുന്ന് ട്രെയിനിൽ പോകാം എന്ന്. ഞാൻ അന്വേഷിച്ചപ്പോൾ ഏകദേശം ഏഴെട്ടു മണിക്കൂർ യാത്ര അവിടെ.

അവിടേക്ക് പോകാനുള്ള ടിക്കറ്റും കാര്യങ്ങളും എല്ലാം തന്നെ ഏജൻസി ശരിയാക്കി തന്നിരുന്നു. അങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു സ്ത്രീയും മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുമായി എൻറെ സീറ്റിന്റെ അടുക്കൽ വന്ന് നിന്നത്. സീറ്റ് നമ്പർ നോക്കി ഉറപ്പാക്കിയ ശേഷം ക്യാബിനിൽ ലഗേജ് വെച്ചിട്ട് എന്നോട് ഒന്ന് മാറി തരാമോ എന്ന് ചോദിച്ചു.

ഞാൻ പെട്ടെന്ന് തന്നെ അവർക്കായി വഴിയൊരുക്കി. എനിക്ക് കണ്ണാടിയുടെ അടുത്തിരിക്കണം എന്ന് പറഞ്ഞു ചെക്കൻ വിൻഡോ സീറ്റ് കൈക്കൽ ആക്കി. വിൻഡോ സീറ്റ് കിട്ടാത്തതിന്റെ വിഷമം ആ സ്ത്രീയിൽ ഞാൻ കണ്ടു.

പക്ഷേ കുട്ടികളോട് വാശി വെച്ച് സ്വയം നാണം കെടണ്ട എന്ന് കരുതി അവർ എനിക്ക് അടുത്തുള്ള സീറ്റിലിരുന്ന.

എയർഹോസ്റ്റേഴ്സ് വന്ന് കുഞ്ഞിന് എക്സ്ട്രാ ബെൽറ്റ് ഒക്കെ നൽകി അവരുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം അവിടെ നിന്നും പോയി. കുറച്ചുനേരം കഴിഞ്ഞതും ഫ്ലൈറ്റ് എടുത്തു

💬 Comments

View all comments