0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.6K

കഴിഞ്ഞു. ഫ്ലൈറ്റ് മുകളിൽ എത്തിയതും ചെക്കൻ ബഹളം തുടങ്ങി. ആ ചേച്ചി ഒരുപാട് ഒക്കെ അവനെ ഒക്കെ ആക്കാൻ നോക്കിയെങ്കിലും ചെക്കൻ വീഴുന്ന ലക്ഷണമില്ല.

സമാധാനമായി ഉറങ്ങണമെന്ന് എൻറെ ആഗ്രഹം സമാധിയായി എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഇരുന്നപ്പോഴേക്കും ഫുഡുമായി എയർഹോസ്റ്റസ് വന്നു. തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു ഫ്ലൈറ്റിൽ നിന്നും കിട്ടിയത്.

ആ ചേച്ചി ഭക്ഷണം കഴിക്കാതെ ഇരുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അവരെ നോക്കുന്നത് കണ്ടതും അവർ എന്നെ നോക്കി ചിരിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്നുള്ള എൻറെ ചോദ്യത്തിന് വയർ സുഖമില്ല എന്ന് പുള്ളിക്കാരി ഉത്തരം തന്നു. അത് ഞങ്ങളുടെ മൗനങ്ങളുടെ അവസാനമായിരുന്നു.

ഞാൻ: എൻറെ പേര് അജു. ട്രിവാൻഡ്രം ആണ് സ്ഥലം. ഇപ്പോ യുകെയിൽ പഠിക്കാൻ പോവാണ്.

ചേച്ചി: ഞാൻ അഞ്ജന ഇത് വൈഭവ്, ഹസ്ബൻഡ് അവിടെ നേഴ്സ് ആണ് ഇപ്പോഴാണ് ഞങ്ങളുടെ വിസ ശരിയായത്. ഞാൻ ആദ്യമായിട്ടാ നാട്ടിൽ നിന്നൊക്കെ മാറി താമസിക്കാൻ പോകുന്നത് അതിൻറെ ഒരു ടെൻഷൻ ഉണ്ട്.

ഞാൻ: ഞാനും ആദ്യമായിട്ട് പുറത്തേക്ക് പോകുന്നത്. പക്ഷേ നാട്ടിൽ ഞാൻ ഡിഗ്രി ചെയ്തത് ഹൈദരാബാദ് ആണ്. അതുകൊണ്ട് മാറി നിന്ന ശീലം ഒക്കെയുണ്ട്.

ചേച്ചി: ആണോ അപ്പൊ ഇനിയിപ്പോ മാസ്റ്റർസ് ചെയ്യാനാണ പോകുന്നത്.

ഞാൻ: അതെ ചേച്ചി.. സത്യം പറഞ്ഞാൽ ഞാൻ ജോലി ചെയ്യാൻ പോകുന്നു എന്ന് പറയാം. പിന്നെ ജോബ് വിസ കിട്ടാത്തതുകൊണ്ട് സ്റ്റുഡൻറ് വിസ എടുത്തു പോകുന്നു.

ചേച്ചി: ആ നാട്ടിലെ പിള്ളേരെല്ലാം ഇപ്പോൾ പുറത്തോട്ടൊക്കെയല്ലേ പോകുന്നത്. എൻറെ വീടിൻറെ അടുത്തുള്ള കുട്ടിയും ജർമ്മനിയിൽ എങ്ങാണ്ടാണ്. എനിക്ക് ഇത്രയും യാത്ര

💬 Comments

View all comments