0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ക്ലാസ്സൊക്കെ കഴുകിവയ്ക്കുന്ന നേരം കൊണ്ട് സുമി പോകാൻ റെഡിയായി വന്നു.

വീടുപൂട്ടി പുറത്തിറങ്ങി ഷോപ്പിലേക്ക് നടക്കവേ വഴിയിൽ ഒരു സായിപ്പും മദാമ്മയും കിസ്സ് അടിക്കുന്നത് കണ്ടപ്പോൾ ഞാനറിയാതെ നോക്കിപ്പോയി.

ഒരു മയത്തിലൊക്കെ നോക്കടാ...

എൻറെ നോട്ടം കണ്ടിട്ട് ആവണം സുമി ഒന്ന് ആക്കി  പറഞ്ഞു.

ഞാൻ: ഇവർക്കൊന്നും ഒരു നാണമില്ലേ അല്ലെങ്കിൽ തന്നെ സിംഗിൾസ് നടക്കുന്ന വഴിയിൽ എന്തിനാണ് ഇതൊക്കെ അവർ കാണിക്കുന്നത്.

ഞാൻ തമാശ രൂപയാണ് എൻറെ വിഷമം അറിയിച്ചു.

സുമി: ഇവിടെ ആരാണാവോ സിംഗിൾ.

ഞാൻ: ഞാൻ സിംഗിൾ ആണേ...

സുമി: നിനക്ക് റിലേഷൻ ഒന്നുമില്ല.

ഞാൻ: ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ ഇല്ല.

സുമി: എന്താ മോനെ യുകെയിൽ വരുന്ന സ്ഥിരം പയ്യന്മാരുടെ ഡയലോഗ് ആണോ. നാട്ടിൽ കാമുകി വെച്ചിട്ട് ഇവിടെ വന്ന് ഇല്ല എന്ന് പറഞ്ഞു നടക്കുന്നത്.

ഞാൻ: എനിക്കങ്ങനെ പല തന്തയ്ക്കുള്ള സ്വഭാവം ഇല്ല.

സുമി: ചൂടാവല്ലേ സാറേ തമാശ പറഞ്ഞതാ... ഇവിടെ അതൊക്കെ സാധാരണയായി കാണാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിച്ചേക്ക്.

ഞാൻ: ഞാൻ അതിനു സീരിയസ് ആയിട്ട് ഒന്നും പറഞ്ഞില്ല. ഞാനൊരു അഞ്ചുവർഷം ഒരാളുമായിട്ട് ഇഷ്ടത്തിലായിരുന്നു. പക്ഷേ ഒരു പോയിന്റിൽ ഞങ്ങൾ തമ്മിലുള്ള ആശയങ്ങൾക്ക് വ്യത്യാസം വന്നപ്പോൾ പിരിയാമെന്ന് തീരുമാനിച്ചു. സ്വരം മോശം ആവുന്ന മുന്നേ പാട്ട് നിർത്തുന്നതല്ലേ നല്ലത്. സൊ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു.

സുമി: എടാ സോറി എനിക്കറിയില്ലായിരുന്നു.

ഞാൻ: ഡോണ്ട് ബി സോറി. ഇതിൽ ഇപ്പോൾ താൻ സോറി പറയേണ്ട എന്താ കാര്യം.

സുമി: അല്ലെങ്കിലും അതാടാ നല്ലത് ചേരില്ല

💬 Comments

View all comments