0%
Chapter 1

യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 | Read All Parts | 👁 73360 |

യുകെ ഡയറിസ് 1

UK DIARIES 1 | Author : AJ Blake


ഹലോ കൂട്ടുകാരെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഞാൻ ഈ കഥയുടെ എഴുത്തിലേക്ക് കടക്കുന്നത് പോലും ഈ സൈറ്റിലെ പല എഴുത്തുകാര്യം അവരുടെ കഥകളും കാരണമാണ്.

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്നും എനിക്കറിയില്ല കുറെ കുറെ ആലോചിച്ചാണ് ഞാൻ ഈ കഥ എഴുതാൻ തന്നെ തീരുമാനിച്ചത്.

ഒരു തുടക്കക്കാരനായതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ കഥ എത്രത്തോളം ഇഷ്ടപ്പെടുമെന്നും അത് നിങ്ങൾക്ക് വർക്ക് ആകുമോ എന്നും എനിക്കറിയില്ല.

എന്നിൽ ഉണ്ടാകുന്ന എല്ലാ തെറ്റുകുറ്റങ്ങളും സദയം ക്ഷമിക്കണം എന്ന് ആദ്യമേ തന്നെ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ കഥ നടക്കുന്നത് ഇന്ന് യുകെയിലാണ്.

കേരളത്തിലെ ഒട്ടുമിക്ക ചെറുപ്പക്കാരെ പോലെ ജീവിതത്തിൽ രക്ഷപ്പെടണമെന്ന് ആഗ്രഹവുമായി അനന്തപുരിയിൽ നിന്നും ഫ്ലൈറ്റ് കയറിയ ഒരു യുവാവിന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ ചില കാര്യങ്ങളും പ്രതീക്ഷിക്കാതെ കടന്നുവന്ന പല ആൾക്കാരും അവർ നൽകിയ അനുഭവങ്ങളും നിങ്ങൾക്ക് മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു.... ഇനി കഥയിലേക്ക് കടക്കാം...

06-01-2024

അബുദാബി എയർപോർട്ടിൽ ലണ്ടനിലേക്കുള്ള അടുത്ത ഫ്ലൈറ്റും കാത്ത് ഞാൻ ഇരിക്കുമ്പോഴും എൻറെ മനസ്സ് ഇപ്പോഴും അസ്വസ്ഥമായാണ് ഇരിക്കുന്നത്.

സംഭവം ഞാൻ തീരുമാനിച്ചു എൻറെ സ്വയം ഇഷ്ടപ്രകാരം പോകുന്നതാണെങ്കിലും യാത്രയുടെ രണ്ട് ദിവസം മുമ്പ് മനസ്സിൽ കയറിപ്പറ്റിയ ഒരു ഒറ്റപ്പെടലും എല്ലാവരെയും വിട്ടു പിരിയുന്നതിനുള്ള വിഷമവും എന്നെ വല്ലാതെ തളർത്തുന്നു.

തിരുവനന്തപുരം എയർപോർട്ടിൽ വച്ച് എനിക്ക് അവസാനമായി മുത്തം തരുമ്പോൾ എൻറെ ഉമ്മച്ചിയുടെ കണ്ണ് നിറഞ്ഞൊഴിഞ്ഞ് എൻറെ കവിളിൽ തട്ടുന്നുണ്ടായിരുന്നു. വാപ്പച്ചിക്ക് ഇപ്പോഴും ഞാൻ ഈ യാത്ര പോകുന്നതിനോട് യോജിപ്പില്ലായിരുന്നു.

കാരണം ഞാൻ ഒരുപാട് എടുത്ത തീരുമാനങ്ങൾ പലപ്പോഴും എനിക്ക് തോൽവിയായി മാത്രമേ മാറിയിരുന്നുള്ളൂ. പുള്ളി എന്നെ പലവട്ടം തടഞ്ഞിരുന്നു എങ്കിലും അവസാനം എന്റെ ഇഷ്ടത്തിന് എന്നും വിട്ടു തരുമായിരുന്നു. ഇന്ന് ഞാൻ ഇവിടെ ഇരിക്കുമ്പോൾ എൻറെ മനസ്സിൽ ഒരുപാട് കടമകളും കടപ്പാടുകളും നിറഞ്ഞിരിക്കുന്നു.

നാട്ടിൽ നിന്നും ഫ്ലൈറ്റ് കയറുന്ന ഒട്ടുമിക്ക എല്ലാ പ്രവാസികളുടെയും ജീവിതത്തിലുള്ള പോലെ കടമകൾ തന്നെയായിരുന്നു എനിക്കും. വീട്ടുകാര്യങ്ങൾ നോക്കുന്നതും, കടങ്ങൾ തീർക്കുന്നതും സഹോദരങ്ങളുടെ വിദ്യാഭ്യാസം ഇതിനൊക്കെ പുറമേ ഞാൻ പുറത്തേക്ക് പോകാനായി പണയപ്പെടുത്തിയ വീടിൻറെ പത്രം തിരിച്ചെടുക്കൽ എന്നിങ്ങനെ വളരെയേറെ ചിന്തകൾ അപ്പോൾ തന്നെ എൻറെ മനസ്സിനെ കുലുക്കാൻ തുടങ്ങി.

അങ്ങനെ ഓരോ ചിന്തകളിൽ ഇരിക്കുമ്പോഴാണ് ലണ്ടനിലേക്കുള്ള ഫ്ലൈറ്റ് പാസഞ്ചേഴ്സ് ഗേറ്റിനു മുന്നിൽ വരാനുള്ള അനൗൺസ്മെൻറ് വന്നത്. ചിന്തയിൽ നിന്നും ഉണർന്നാൽ ഞാൻ വേഗം തന്നെ ഷോൾഡർ ബാഗ് എടുത്ത് ഇട്ടശേഷം എന്റെ ക്യാബിൻ ബാഗും എടുത്ത് നേരെ നിശ്ചിത ഗേറ്റിലേക്ക് പോയി.

ഗേറ്റിൽ എത്തി സുഖമമായ ബോർഡിങ് പ്രൊസീജിയർ ഒക്കെ കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറാൻ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നും

💬 Comments

View all comments