0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

താഴത്തെ റാക്കിൽ എന്റെ സാധനങ്ങളാണ്.

എന്ന പോയി കുളിച്ചിട്ട് ഒക്കെ വാ.

കുളിക്കാനാ...  ഈ തണുപ്പത്ത് ആരു കുളിക്കാൻ പോകുന്നു. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാമെന്ന് പറഞ്ഞോളൂ .

അത് ശരിയാ ഞാൻ വെള്ളം തുറന്നപ്പോൾ തന്നെ ഒടുക്കത്തെ തണുപ്പ് പിന്നെയെങ്ങനെയൊക്കെയോ പല്ല് തേച്ച് മുഖമൊക്കെ കഴുകി ഇറങ്ങി.

അത് ബാത്റൂമിൽ ഹോട്ട് വാട്ടർ  ഉണ്ടല്ലോ.

അത് ഞാൻ നോബിൽ റെഡ് കളർ കണ്ട് മനസ്സിലാക്കിയിരുന്നു.

ആ ശരി എന്നാൽ ഞാൻ പോയി റെഡിയായിട്ട് വരാം.

അതും പറഞ്ഞ് അനന്യ മുറിയിൽ നിന്നും ടവൽ എടുത്ത് ബാത്റൂമിലേക്ക് പോയി. ഞാനും അവളുടെ പിന്നാലെ കിച്ചണിലേക്ക് കയറി. ഞാൻ കൊണ്ടുവന്ന ചായപാത്രം എടുത്തുവച്ച് അതിലേക്ക് കെറ്റിലിൽ നിന്നും ചൂടുവെള്ളം ഒഴിച്ച് തേയില പൊടിയിട്ട് ചായയ്ക്കുള്ള കടുപ്പം റെഡിയാക്കി. തേയില തിളച്ച് വന്നപ്പോൾ അതിലേക്ക് ഫ്രിഡ്ജിൽ നിന്നും എടുത്ത പാലും ഒഴിച്ചു. പാലൊക്കെ തിളച്ച് നല്ല ആവി പറക്കുന്ന ചായ അരിച്ച്  ഒഴിച്ച് ഗ്ലാസിലേക്ക് മാറ്റുമ്പോൾ അനന്യ ബാത്റൂമിൽ നിന്നും പുറത്തുവന്നിരുന്നു. ഞാൻ അവൾക്ക് അവളുടെ ചായ നീട്ടി. ചായ വാങ്ങി ഒരു സിപ്പ് എടുത്തപ്പോൾ തന്നെ അവളുടെ മുഖം തെളിയുന്നത് കണ്ടു.

അനന്യ: ആഹാ അടിപൊളി ചായ ആണല്ലോ.

ഞാൻ: ഉമ്മച്ചി പണ്ടേ പഠിപ്പിച് തന്നതാ.

അനന്യ: എന്തായാലും സൂപ്പർ ചായ.

ചായ കുടിച്ചു ഞങ്ങൾ രണ്ടുപേരും മുറിയിലേക്ക് പോയി യൂണിവേഴ്സിറ്റി പോകാനായി റെഡിയായി വന്നു. ഞാൻ അല്പം നേരത്തെ ഇറങ്ങി പക്ഷേ പെണ്ണുങ്ങൾ പൊതുവേ പുറത്തു പോകാൻ ഇറങ്ങാൻ ഒരു നേരമാവുമല്ലോ. അതിവിടെയും സംഭവിക്കാതിരുന്നില്ല. കുറച്ച് അധികം

💬 Comments

View all comments