0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

എന്ത് പറയണം എന്നറിയില്ല. ഞാൻ അവളെ ചേർത്തുപിടിച്ചു. അവൾ ഒന്ന് സമാധാന പെടുന്നതായി തോന്നി.

അനു: എന്നെ ഇതിനെക്കാൾ വലുതായിട്ട് തളർത്തിയത്. കാറിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞ വാക്കുകളാണ്. “ നിന്നെ ഞാൻ എൻറെ സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നതെന്ന് ആ മൈരനോട് പറഞ്ഞു മനസ്സിലാക്ക് മോളെ എന്ന്”... അതിൻറെ അർത്ഥം പുള്ളി എല്ലാം കേട്ട് എന്നല്ലേടാ.... ഞാനാകെ ഒരുമാതിരി ആയിപ്പോയി...

എനിക്ക് നിന്ന നിൽപ്പിൽ മരിച്ചിരുന്നാൽ മതിയായിരുന്നു തോന്നി... അത്രയ്ക്ക് നാണംകെട്ടു പോയി ഞാൻ അവിടെ... കഴിഞ്ഞ രണ്ട് ദിവസമായിട്ട് അവൻ എന്നെ വിളിച്ച് എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല... എനിക്ക് വയ്യടാ മടുത്തു... ഇനിയും അവന്റെ കൂടെ തുടർന്നാൽ ഞാൻ ആത്മഹത്യ ചെയ്യും..

ഞാൻ: ഞാൻ ആരുടെയും റിലേഷൻഷിപ്പിൽ അഡ്വൈസ് പറയുന്ന ഒരാളല്ല... കാരണം എല്ലാവരും അവരവരുടെ കാമുകി കാമുകന്മാർ ഒന്ന് സോഫ്റ്റ് ആയി കഴിഞ്ഞാൽ ഈ പറഞ്ഞവർ അവരുടെ ശത്രുക്കളായി മാറും.. പക്ഷേ നീ എനിക്ക് അങ്ങനെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റുന്ന ഒരാൾ അല്ല ഈ നാട്ടിൽ വന്ന സമയം മുതൽ എനിക്കൊരു വീടുപോലെ നിന്ന ഒരാളാണ് നീ... അതുകൊണ്ട് ഞാൻ പറയാം നിനക്ക് ചേർന്ന ഒരാളല്ല ഇവൻ. ഇവനിൽ നിന്നും എത്രയും വേഗം നീ ഒഴിഞ്ഞുമാറണം... നമുക്കതിന് വഴി ഉണ്ടാക്കാം തൽക്കാലം നീ ഒന്ന് എണീറ്റ് താഴേക്ക് വാ ഞാൻ നിനക്ക് വേണ്ടിയിട്ട് നിനക്ക് ഇഷ്ടമുള്ള പുട്ടും കിഴങ്ങ് കറിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. എൻറെ കൊച്ച് ഒന്ന് വന്ന് ഫ്രഷായി എന്തേലും കഴിക്ക്. നമുക്കിതിനൊരു വഴി

💬 Comments

View all comments