0%

Chapter Title : യുകെ ഡയറിസ് 3 [AJ Blake]

Author : AJ Blake 🖤 Read All Parts 93.2K

ഒന്നും മൈൻഡ് ഇല്ല.

ഞാൻ: ചെക്കൻ യുകെ വന്നതല്ലേ ഉള്ളൂ.. എൻജോയ് ചെയ്യട്ടെ... അവിടെന്നൊക്കെ പണി കിട്ടുമ്പോൾ നമ്മൾ അടുത്ത തന്നെ വന്നോളും...

നേഹ: നല്ല തണുപ്പാണ് നമുക്ക് എവിടെയെങ്കിലും പോയാലോ... ഇനി അടുത്ത ഒരു ക്ലാസ് മാത്രമേ ഉള്ളൂ. അത് വൈകുന്നേരം മൂന്ന് മണിക്കാണ്. എനിക്ക് അതിന് കയറാൻ വയ്യ. ക്ലാസിലെ മറ്റ് ആഫ്രിക്കൻ കൊച്ച് കോഡ് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. നീ എന്തെങ്കിലും കഴിച്ചായിരുന്നോ....

ഞാൻ: എവിടന്ന് ഉറക്കമെണീക്കാൻ താമസിച്ചു പെട്ടെന്ന് ഫ്രഷായി ഇങ്ങോട്ട് ഓടി...

നേഹ: എന്നാൽ നമുക്ക് എന്തെങ്കിലും കഴിച്ചാലോ.

ഞാൻ: സത്യം പറഞ്ഞാൽ എനിക്കൊരു ദോശ കഴിക്കാൻ കൊതിയുണ്ട്.

നേഹ: വീട്ടിലേക്ക് വന്നാൽ ഷെഫ് നേഹ മാണിക്യവേലിന്റെ നല്ല മധുര ദോശയും ചിക്കൻ കറിയും തരാം.

ഞാൻ: ഞാൻ എപ്പോഴേ റെഡി...

അങ്ങനെ ഞങ്ങൾ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി അവളുടെ വീട്ടിലേക്ക് പോയി. ഞാൻ ആദ്യമായാണ് അവളുടെ വീട്ടിലേക്ക് പോകുന്നത്. കാരണം അവൾ എപ്പോഴും എന്റെ വീട്ടിലാണ് വരുന്നത്. ഞാൻ കോളേജിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. അവൾക്ക് ഒരു 15 മിനിറ്റ് നടക്കാനുണ്ട്.

ഞങ്ങൾ വീട്ടിലേക്ക് കയറുന്ന ടൈം തന്നെ അവിടെ നിന്നും രണ്ടു പെൺകുട്ടികൾ പുറത്തേക്ക് പോയിരുന്നു.

ചോദിച്ചപ്പോൾ അവളുടെ ഹൗസ് മേറ്റ്സ് ആണെന്ന് പറഞ്ഞു. ഞാൻ വീട് മൊത്തത്തിൽ നോക്കി ഞങ്ങളുടെ വീടിൻറെ ഏകദേശം രൂപത്തിലുള്ള  ആകെ മൂന്ന് മുറികൾ.. താഴത്തെ മുറിയിലാണ് അവൾ താമസിക്കുന്നത്. ഞങ്ങൾ മുറിയിൽ കയറി സാധനങ്ങളൊക്കെ വച്ച് എന്നോട് ഒന്ന് പുറത്തേക്ക് ഇരിക്കാമോ എന്ന് ചോദിച്ചു.

ഡ്രസ്സ് മാറാൻ ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.

💬 Comments

View all comments