Chapter Title : യുകെ ഡയറിസ് 5 [AJ Blake]
ജീന. പുള്ളിക്കാരിക്ക് അടുത്തമാസം എന്തോ വിഷു കോണ്ടസ്റ്റ് ഉണ്ട് പോലും അതിനുവേണ്ടിയിട്ട് ഒരു ഫോട്ടോയാ.
സുമി: എന്നാൽ പോയിട്ട് വാ...
ഞാൻ: നീ ഓക്കേ അല്ലേ... എന്തേലും ബുദ്ധിമുട്ടുണ്ടോ.
ഞാനപ്പോൾ അവിടെ പോയി അവളോട് ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന് എനിക്ക് പിന്നെ തോന്നിയെങ്കിലും ഞാനാ ചെയ്തത് ശരിയായിരുന്നു എന്ന് എനിക്ക് എൻറെ മനസ്സിൽ ഉറപ്പായിരുന്നു.
സുമി: ഞാൻ പറഞ്ഞില്ലേ ഞാനിപ്പോ ഒക്കെയാണ് നീ എന്നെ ഓർത്ത് നിൻറെ പരിപാടിയൊന്നും മാറ്റിവയ്ക്കേണ്ട.
ഞാൻ: ജസ്റ്റ് നിന്നോട് ഒന്ന് ചോദിക്കണം തോന്നി..
ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി നിറയുന്നത് കണ്ടു.
ഞാൻ: എന്നാൽ ശരി വരുമ്പോൾ കാണാം.
സുമി: ഒക്കെ നോക്കി ഒക്കെ പോയിട്ട് വാ...
അങ്ങനെ അവളോട് യാത്ര പറഞ്ഞു ഞാൻ നേരെ ബസ് കയറി ജീന ചേച്ചി പറഞ്ഞ സ്ഥലത്ത് എത്തി. ഒരു ചെറിയ പാർക്ക് . അത്യാവശം സമാധാനപരമായ ഒരിടം. വസന്തകാലത്തെ വരവേൽക്കാൻ നിൽക്കുന്നതുപോലെ പൂക്കൾ മരങ്ങളിൽ കണ്ടുതുടങ്ങിയിരിക്കുന്നു. ഞാൻ അവിടെ നിന്ന് അത്യാവശ്യം ഫോട്ടോ എടുക്കാനുള്ള ആംഗിളുകൾ ഒക്കെ നോക്കുന്നതിന്റെ ഇടയിൽ ചേച്ചിക്ക് ഫോട്ടോ എടുക്കാൻ പറ്റിയ ഒരു സ്ഥലവും കണ്ടെത്തി. അങ്ങനെ ഓരോന്നും നോക്കിനിൽക്കുന്ന നേരത്ത് പെട്ടെന്ന് എന്റെ പുറകിൽ വന്ന ഒരാൾ തട്ടി. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇന്നലെ ഫോട്ടോയിൽ കണ്ട ആ കേരള സാരിയിൽ അതിസുന്ദരിയെ പോലെ കാണപ്പെട്ടു ജീന ചേച്ചി. എങ്ങനെ വർണിക്കണമെന്ന് എനിക്ക് വാക്കുകളില്ല പണ്ടത്തെ ലാലേട്ടൻ സിനിമയിൽ പറയുന്നതുപോലെ ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് എന്നപോലെ എനിക്ക് തോന്നി. അത്രയ്ക്ക് മനോഹരമായിരുന്നു അവരുടെ ആ കോലം. തനി നാടൻ കാവ്യ ശില്പം പോലെ അവർ എൻറെ മുന്നിൽ കാണപ്പെട്ടു. എൻറെ നോട്ടം കണ്ടിട്ട് ആവണം അവരെന്നെ തട്ടി വിളിച്ചു. അപ്പോഴാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്.
ജീന: എന്താടാ നീ എന്നെ കാണാത്തതുപോലെ നോക്കുന്നേ.
ഞാൻ: നിങ്ങൾ ഇത്രയ്ക്ക അടിപൊളിയായിരുന്നോ...
ജീന: പിന്നെ അല്ല... നീ എന്നെ കുറിച്ച് എന്താ വിചാരിച്ചേ...
ഞാൻ: സത്യം പറയാലോ അടിപൊളി...
ജീന:
💬 Comments
View all comments