Chapter Title : യുകെ ഡയറിസ് 5 [AJ Blake]
അധികം കത്തിയൊക്കെ വെച്ച ശേഷം സിനിമ കാണാനായി തുടങ്ങി. ഞാൻ സിനിമ കാണുന്നു എങ്കിലും എൻറെ മനസ്സിൽ മുഴുവനും സുമി പറഞ്ഞ കാര്യങ്ങളാണ്. ഒരു പെണ്ണ് ഈ ലോകത്ത് എന്തൊക്കെ സാഹചര്യങ്ങളാണ് കടന്നു പോകേണ്ടത്. ജനനം മുതൽ മരണം വരെ അവരുടെ കാലചക്രത്തിൽ അവർ താണ്ടി കടക്കേണ്ട ഓരോ കടമ്പകളും ഇന്ന് നമ്മൾക്ക് ആലോചിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഒരു പ്രായമാകുമ്പോൾ മനസ്സിലുള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം അവർ പോലും അറിയാതെ കുഴിച്ചുമൂടപ്പെടുന്നു. വീട്ടുകാർക്കും സമൂഹത്തിനും മുന്നിൽ അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങളുടെയും വില അവർ തന്നെ കുറച്ച് കാണപ്പെടേണ്ട അവസ്ഥയാകുന്നു. ഇന്ന് സുമി അനുഭവിക്കുന്ന ഒന്നിനും അവൾ ഒരിക്കലും ഒരു കാരണക്കാരിയായി എനിക്ക് തോന്നുന്നില്ല. ഇനിയും ഇതുപോലെ എത്രയെത്ര സുമിമാർ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ തന്നെ മനസ്സിലാവും. അങ്ങനെ ഞാൻ എങ്ങനെയൊക്കെ സിനിമ കണ്ടു വൈകുന്നേരം ആയപ്പോൾ സുമിയെ വിളിച്ച് പുറത്തേക്ക് ഒന്ന് നടക്കാൻ പോയി. കുറച്ചുനേരം അവളുമായി സമയം സ്പെൻഡ് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത് അവളെ ഒന്ന് ആ മുറിയിൽ നിന്നും പുറത്തിറക്കാൻ വേണ്ടിയിട്ടായിരുന്നു. അങ്ങനെ ഞങ്ങൾ പുറത്തേക്ക് പോയി അടിച്ചു കറങ്ങി തേരാപ്പാര നടന്ന തിരിച്ച് വീട്ടിൽ വന്നു. രാത്രി അവൾ ഉണ്ടാക്കി തന്ന ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ച ശേഷം ഞാൻ എൻറെ മുറിയിലേക്കും അവൾ അവളുടെ മുറിയിലേക്ക് കിടക്കാനായി പോയി.
റൂമിലെത്തിയ പാടെ തന്നെ ഫോൺ ചാർജിൽ ഇട്ടു. എനിക്ക് പൊതുവേ എപ്പോഴും എന്റെ ഫോൺ കിടക്കുന്നതിനു മുന്നേ ഫുൾ ചാർജ് ആക്കി വയ്ക്കുന്ന ശീലമുണ്ട്. പെട്ടെന്ന് ഞാൻ നോക്കുമ്പോൾ
💬 Comments
View all comments