Chapter Title : യുകെ ഡയറിസ് 5 [AJ Blake]
ഇക്കായെ കണ്ടു. പക്ഷേ പുള്ളിക്കാരൻ എന്നെ കണ്ടിട്ടില്ല. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ നടപ്പും മട്ടും കണ്ടിട്ട് കാമുകി കാമുകന്മാരെ പോലെയാണ്.
അവളത് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആരാ കൂടെ എന്ന് മനസ്സിലായി. അപ്പോ സുമി പറഞ്ഞതൊക്കെ സത്യം തന്നെയാണ്.
ഞാൻ: കുറച്ചു പ്രശ്നങ്ങൾ ഉണ്ട് നീ വന്നശേഷം ഞാൻ പറയാം ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല. തൽക്കാലം നീ ആ കാര്യം ഒന്നും മൈൻഡ് ചെയ്യണ്ട നീ നിൻറെ ഫ്രണ്ട് ആയിട്ട് കുറച്ച് കറങ്ങി എൻജോയ് ചെയ്തിട്ട് വാ.
അനു: ആടാ ഒക്കെ ഞാൻ മറ്റന്നാളെത്തും....
ഞാൻ: ഒക്കെ ടേക്ക് കെയർ.
അങ്ങനെ അവളോട് സംസാരിച്ചു വച്ച ശേഷം ഞാൻ വീട്ടിൽ വിളിച്ച് വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച്ച വീട്ടുകാരുമായിട്ട് കുറച്ച് അധികം കത്തിയൊക്കെ വെച്ച ശേഷം സിനിമ കാണാനായി തുടങ്ങി. ഞാൻ സിനിമ കാണുന്നു എങ്കിലും എൻറെ മനസ്സിൽ മുഴുവനും സുമി പറഞ്ഞ കാര്യങ്ങളാണ്. ഒരു പെണ്ണ് ഈ ലോകത്ത് എന്തൊക്കെ സാഹചര്യങ്ങളാണ് കടന്നു പോകേണ്ടത്. ജനനം മുതൽ മരണം വരെ അവരുടെ കാലചക്രത്തിൽ അവർ താണ്ടി കടക്കേണ്ട ഓരോ കടമ്പകളും ഇന്ന് നമ്മൾക്ക് ആലോചിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഒരു പ്രായമാകുമ്പോൾ മനസ്സിലുള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം അവർ പോലും അറിയാതെ കുഴിച്ചുമൂടപ്പെടുന്നു. വീട്ടുകാർക്കും സമൂഹത്തിനും മുന്നിൽ അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങളുടെയും വില അവർ തന്നെ കുറച്ച് കാണപ്പെടേണ്ട അവസ്ഥയാകുന്നു. ഇന്ന് സുമി അനുഭവിക്കുന്ന ഒന്നിനും അവൾ ഒരിക്കലും ഒരു കാരണക്കാരിയായി എനിക്ക് തോന്നുന്നില്ല. ഇനിയും ഇതുപോലെ എത്രയെത്ര സുമിമാർ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ തന്നെ മനസ്സിലാവും. അങ്ങനെ ഞാൻ എങ്ങനെയൊക്കെ സിനിമ കണ്ടു വൈകുന്നേരം ആയപ്പോൾ സുമിയെ വിളിച്ച് പുറത്തേക്ക് ഒന്ന് നടക്കാൻ പോയി. കുറച്ചുനേരം അവളുമായി സമയം സ്പെൻഡ് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത് അവളെ ഒന്ന് ആ മുറിയിൽ നിന്നും പുറത്തിറക്കാൻ വേണ്ടിയിട്ടായിരുന്നു. അങ്ങനെ ഞങ്ങൾ പുറത്തേക്ക് പോയി അടിച്ചു കറങ്ങി തേരാപ്പാര നടന്ന തിരിച്ച് വീട്ടിൽ വന്നു. രാത്രി അവൾ ഉണ്ടാക്കി തന്ന ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ച
💬 Comments
View all comments