Chapter Title : യുകെ ഡയറിസ് 5 [AJ Blake]
അവളെ ഇരു കൈകൊണ്ടും ചേർത്തുപിടിച്ചു. കുറച്ചുനേരം അങ്ങനെ നിന്നശേഷം ഞങ്ങൾ അതിൽ നിന്നും വിട്ടു മാറി. അവരുടെ മുഖത്ത് അപ്പോൾ ഒരു ആശ്വാസം നിറയുന്നത് പോലെ എനിക്ക് തോന്നി.
സുമി: ഇപ്പോൾ ഞാൻ അല്പം ഒക്കെയാണ്. നീ എന്താ ഫുഡ് ഉണ്ടാക്കിയെ. നല്ല വിശപ്പുണ്ട്. എനിക്ക് കൂടെ കഴിക്കാൻ ഉണ്ടാവുമോ?
ഞാൻ: നിൻറെ പോക്ക് കണ്ടപ്പോഴേ തോന്നി നീ ഒന്നും കഴിച്ചിട്ടില്ല അതുകൊണ്ട് ഞാൻ നിനക്കും കൂടെ ചേർത്താൽ ഫുഡ് ഉണ്ടാക്കിയത്. നല്ല അടിപൊളി ഗാർലിക് എഗ്ഗ് റൈസ്. നീ അവിടെ ഇരുന്നോ ഞാൻ വിളമ്പാം.
സുമി: നീ ഇത്രയും ഉണ്ടാക്കിയതല്ലേ ഞാൻ വിളമ്പാം. നീ കൈയൊക്കെ കഴുകിയിട്ട് വാ.
അങ്ങനെ അവൾ തന്നെ പ്ലേറ്റ് ഒക്കെ എടുത്ത് ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം വിളമ്പി ഞാനും അവളും ഭക്ഷണം കഴിച്ച് കുറച്ചുകൂടി സംസാരിച്ചു അവിടെ നിന്നും ഞാൻ എൻറെ മുറിയിലേക്കും അവൾ അവളുടെ മുറിയിലേക്ക് പോയി. മുകളിൽ വന്ന് ഫോൺ എടുത്തു നോക്കുമ്പോൾ അനുവിന്റെ മിസ്കോൾ ആണ് കണ്ടത്.
ഇവളപ്പോ വീട്ടിൽ ഇല്ലേ. ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ ഉടനെ തന്നെ അവളെ തിരിച്ചു വിളിച്ചു. അവൾ അപ്പോൾ തന്നെ കോൾ എടുക്കുകയും ചെയ്തു.
ഞാൻ: എന്താടി വിളിച്ചേ...
അനു: എടാ ഞാൻ ഇന്നലെ എൻറെ ഫ്രണ്ടിനെ കാണാൻ ആയിട്ട് ലണ്ടനിൽ വന്നത്.
ഞാൻ: നീ എന്നിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ പോകുന്ന കാര്യം.
അനു: എടാ പെട്ടെന്ന് പ്ലാൻ ചെയ്തത് പിന്നെ ഞാൻ നിന്റെ റൂമിൽ വന്നു നോക്കിയപ്പോൾ നീയും അവിടെ ഇല്ലായിരുന്നു.
ഞാൻ: ഞാനിന്നലെ അഞ്ചു ചേച്ചിയുടെ വീട്ടിൽ പോയിരുന്നു. നീ ഒക്കെയല്ലേ. .
അനു: ഞാൻ ഒക്കെയാണ്. പിന്നെ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത് ഒരു കാര്യം പറയാനാ.
ഞാൻ: എന്താടി എന്തുപറ്റി. മറ്റവൻ വീണ്ടും എന്തെങ്കിലും പ്രശ്നമായിട്ട് വന്ന...
അനു: എയ്... അതൊന്നുമല്ല. ഞാൻ പറയുന്ന കാര്യം നീ സുമിയോട് പറയാൻ നിൽക്കരുത്.
ഞാൻ: ഇല്ല എന്താ കാര്യം.
അനു: എടാ ഞാൻ ഇപ്പോൾ എൻറെ ഫ്രണ്ട് ആയിട്ട് പുറത്തേക്ക് പോയ സമയത്ത്
💬 Comments
View all comments