Chapter Title : യുകെ ഡയറിസ് 5 [AJ Blake]
അറിയാതെ ഞാൻ ആ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ കുറച്ചുനാൾ കഴിഞ്ഞിരുന്നു. അതിൽ നിന്നുമൊക്കെ പുറത്തുവരാനാണ് ഞാൻ ഇങ്ങോട്ടേക്ക് പഠിക്കാൻ വരണമെന്ന് വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചത്.
ഇവിടെ വന്നിട്ട് പുള്ളിക്ക് മാറ്റമുണ്ടാകും എന്ന് ഞാൻ കരുതി പക്ഷേ പുള്ളി അതിലും എന്നെ തോൽപ്പിച്ചു. ആദ്യമൊക്കെ ജോലിക്ക് പോകുമ്പോൾ തന്നെ പെൺകുട്ടികൾ ഉള്ളടത്ത് മാത്രം ജോലിക്ക് പോയാൽ മതി എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇവിടത്തെ ജീവിത സാഹചര്യത്തിൽ എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്നൊരു അവസ്ഥ എത്തിയപ്പോൾ പുള്ളി അതിൽ അല്പം അയവു കാണിച്ചു. അതുകഴിഞ്ഞ് എനിക്ക് ഇവിടെ ആകെ ഫ്രണ്ട്സ് എന്ന് പറയാൻ രണ്ട് പെൺകുട്ടികൾ മാത്രമേയുള്ളൂ. ആൺകുട്ടികളോട് സംസാരിക്കാൻ പുള്ളി എന്നെ അനുവദിച്ചിരുന്നില്ല. ഇത്രയും പറയാൻ എന്താ നിന്നോട് ഞാൻ സംസാരിക്കുന്നത് പോലും പുള്ളിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല.
പിന്നെ നീ എല്ലാരോടും നല്ല രീതിയിൽ നിൽക്കുന്നതുകൊണ്ട് മാത്രമാണ് പുള്ളി അത് വലിയ കാര്യമാക്കാത്തത്. ശരിക്കും ഞാൻ ഇപ്പോൾ സ്കോട്ട്ലാൻഡിൽ പോയിട്ട് വന്നതുപോലെ അവിടെയുള്ള എൻറെ കസിന്റെ കണ്ട് ഒന്ന് എല്ലാം പറഞ്ഞു സമാധാനപ്പെടാൻ വേണ്ടിയിട്ടാണ്. പക്ഷേ പുള്ളി ഇപ്പൊ പറയുന്നത് ഞാൻ എൻറെ കസിൻറെ ഭർത്താവിനെ കാണാൻ വേണ്ടിയിട്ട് കള്ളം പറഞ്ഞ് അങ്ങോട്ട് പോയത് എന്ന രീതിയിലാണ്. എല്ലാം സഹിച്ചും പൊറുത്തും എനിക്കൊരു വല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു. ഇനി എനിക്ക് ഒന്നും തന്നെ സഹിക്കാൻ വയ്യ അത്രത്തോളം ഞാൻ സഹികെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പുള്ളിയുടെ ഫോണിൽ നിന്നും ഒരു പെണ്ണുമായുള്ള ചാറ്റ് പൊക്കിയിരുന്നു.
ലണ്ടനിലുള്ള ഒരു നേഴ്സ് ആണ്. പുള്ളിയെക്കാളും മൂന്ന്
💬 Comments
View all comments