0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 117863

രീതിയിൽ നിൽക്കുന്നതുകൊണ്ട് മാത്രമാണ് പുള്ളി അത് വലിയ കാര്യമാക്കാത്തത്. ശരിക്കും ഞാൻ ഇപ്പോൾ സ്കോട്ട്‌ലാൻഡിൽ പോയിട്ട് വന്നതുപോലെ അവിടെയുള്ള എൻറെ കസിന്റെ കണ്ട് ഒന്ന് എല്ലാം പറഞ്ഞു സമാധാനപ്പെടാൻ വേണ്ടിയിട്ടാണ്. പക്ഷേ പുള്ളി ഇപ്പൊ പറയുന്നത് ഞാൻ എൻറെ കസിൻറെ ഭർത്താവിനെ കാണാൻ വേണ്ടിയിട്ട് കള്ളം പറഞ്ഞ് അങ്ങോട്ട് പോയത് എന്ന രീതിയിലാണ്. എല്ലാം സഹിച്ചും പൊറുത്തും എനിക്കൊരു വല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു. ഇനി എനിക്ക് ഒന്നും തന്നെ സഹിക്കാൻ വയ്യ അത്രത്തോളം ഞാൻ സഹികെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഞാൻ പുള്ളിയുടെ ഫോണിൽ നിന്നും ഒരു പെണ്ണുമായുള്ള ചാറ്റ് പൊക്കിയിരുന്നു.

ലണ്ടനിലുള്ള ഒരു നേഴ്സ് ആണ്. പുള്ളിയെക്കാളും മൂന്ന് വയസ്സ് കൂടുതലുണ്ട്. എന്നോട് ഒന്ന് സ്നേഹത്തിൽ സംസാരിക്കാൻ പോലും ചെയ്യാത്ത മനുഷ്യൻ ആ തള്ളയോട് എന്തൊക്കെ സംസാരിച്ചിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഒരു പെണ്ണ് എന്ന നിലയിൽ തോറ്റു പോയതുപോലെ തോന്നി. ഞങ്ങൾ അതിൻറെ പേരിൽ സംസാരം ആയപ്പോൾ പുള്ളി ബാഗും എല്ലാം പാക്ക് ചെയ്ത് ഇവിടെനിന്നും പോയി. ഞാനിതുവരെ ഇത് അനുവിനോട് പോലും പറഞ്ഞിട്ടില്ല.

പുള്ളി ഇപ്പോൾ ആ പെണ്ണുമ്പിള്ളയുടെ വീട്ടിലാണ് താമസം. വീട്ടിൽ വിളിച്ച് ഡിവോഴ്സിന്റെ കാര്യം പള്ളിക്കാരും ആയിട്ട് സംസാരിക്കാൻ പറഞ്ഞു കഴിഞ്ഞു. അതിന് പുള്ളി പറഞ്ഞ കാരണം എനിക്കിവിടെ വേറൊരാളും ആയിട്ട് അവിഹിതം എന്നാണ്. എൻറെ വീട്ടുകാർ എന്നെ പുള്ളിയെക്കാളും വലിയ രീതിയിൽ തോൽപ്പിച്ചു. അവർ ആദ്യം വിളിച്ചിട്ട് എന്നോട് ചോദിച്ചത് ഞങ്ങളെ നാണം കെടുത്താൻ വേണ്ടി നീയവിടെ ആരുടെ കൂടെ നരങ്ങുവാ എന്ന. എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല ഞാൻ ഫോൺ കട്ട് ചെയ്തു.  കഴിഞ്ഞ രണ്ടുദിവസം ഞാൻ ആ മുറിയിൽ എങ്ങനെയാണ് കഴിഞ്ഞതെന്ന് എനിക്ക് പോലും അറിയില്ല.

ഒരു കാര്യം നോക്കിയാൽ ഇപ്പോൾ ഒരു സമാധാനമുണ്ട് സംശയിക്കാൻ പുള്ളി കൂടെ ഇല്ലല്ലോ.

നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല അന്ന് നമ്മൾ രണ്ടുപേരും ഇവിടെ ഭക്ഷണം ഉണ്ടാക്കി സാധനങ്ങളൊക്കെ വാങ്ങാൻ പോയ ദിവസം , അന്ന് രാത്രി പുള്ളി എന്നെ എന്തൊക്കെ പറഞ്ഞു എന്ന് കേട്ടാൽ നീ അയാളെ  തുപ്പും. എല്ലാം

💬 Comments

View all comments