0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 117861

കാര്യങ്ങൾ അറിയാൻ തുടങ്ങി. ആദ്യം ഒരു ദിവസം ഞാൻ പുള്ളിയുടെ പോക്കറ്റിൽ നിന്നും ഒരു ബട്ടർ പേപ്പർ പോലെയുള്ള സംഭവം കിട്ടിയപ്പോൾ ഇതെന്താ എന്ന് ചോദിച്ചതാണ് ആദ്യ പ്രശ്നത്തിന്റെ തുടക്കം. പിന്നെയാണ് ഞാൻ അറിയുന്നത് പുള്ളിക്ക് കഞ്ചാവ് വലി ഉണ്ടെന്ന്.

അതെന്നെ ശരിക്കും തളർത്തിയിരുന്നു. കാരണം എനിക്ക് പുകവലിയോ മദ്യപാനമോ ഒന്നും തന്നെ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു. കല്യാണത്തിന് മുന്നേ ഇതേ കാര്യം ഞാൻ പുള്ളിയോട് പറഞ്ഞപ്പോൾ പുള്ളി ഇങ്ങനെ ഒന്നും ഇല്ലാന്നാണ് എന്നോട് പറഞ്ഞിരുന്നത്. അന്ന് പക്ഷേ പുള്ളി പറഞ്ഞിരുന്നെങ്കിൽ പോലും എനിക്ക് പിന്നീട് ഇത് വലിയ ബുദ്ധിമുട്ടായി മാറില്ലായിരുന്നു. അവിടെത്തന്നെ പുള്ളി എന്നോട് കള്ളം പറഞ്ഞത് എൻറെ മനസ്സിൽ ഒരു വലിയ വിടവ് ഉണ്ടാക്കി. അതുകഴിഞ്ഞ് ഒരിക്കൽ ഞാൻ പുള്ളിയുടെ ഫോണിൽ നിന്നും വേറൊരു പെൺകുട്ടിയുമായുള്ള മെസ്സേജ് കണ്ടു.

ആദ്യം സുഹൃത്താണ് എന്നൊക്കെയാണ് എന്നോട് പറഞ്ഞിരുന്നത് ഞാനും അത് വിശ്വസിച്ചിരുന്നു. പക്ഷേ ഒരു ദിവസം ഞാൻ പുള്ളിയുടെ ഫോണിൽ നിന്ന് തന്നെ അവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ശരിക്കും എൻറെ ശരീരം തളർന്നു പോകുന്ന പോലെ തോന്നി. മനസ്സിലെ ദേഷ്യവും വിഷമവും ആരോട് പറയണമെന്ന് പോലും അറിയാതെ ഞാൻ ആ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ കുറച്ചുനാൾ കഴിഞ്ഞിരുന്നു. അതിൽ നിന്നുമൊക്കെ പുറത്തുവരാനാണ് ഞാൻ ഇങ്ങോട്ടേക്ക് പഠിക്കാൻ വരണമെന്ന് വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചത്.

ഇവിടെ വന്നിട്ട് പുള്ളിക്ക് മാറ്റമുണ്ടാകും എന്ന് ഞാൻ കരുതി പക്ഷേ പുള്ളി അതിലും എന്നെ തോൽപ്പിച്ചു. ആദ്യമൊക്കെ ജോലിക്ക് പോകുമ്പോൾ തന്നെ പെൺകുട്ടികൾ ഉള്ളടത്ത് മാത്രം ജോലിക്ക് പോയാൽ മതി എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇവിടത്തെ ജീവിത സാഹചര്യത്തിൽ എന്തെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്നൊരു അവസ്ഥ എത്തിയപ്പോൾ പുള്ളി അതിൽ അല്പം അയവു കാണിച്ചു. അതുകഴിഞ്ഞ് എനിക്ക് ഇവിടെ ആകെ ഫ്രണ്ട്സ് എന്ന് പറയാൻ രണ്ട് പെൺകുട്ടികൾ മാത്രമേയുള്ളൂ. ആൺകുട്ടികളോട് സംസാരിക്കാൻ പുള്ളി എന്നെ അനുവദിച്ചിരുന്നില്ല. ഇത്രയും പറയാൻ എന്താ നിന്നോട് ഞാൻ സംസാരിക്കുന്നത് പോലും പുള്ളിക്ക് വലിയ താല്പര്യമുള്ള കാര്യമല്ല.

പിന്നെ നീ എല്ലാരോടും നല്ല

💬 Comments

View all comments