0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 117858

ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് പോലും എനിക്കറിയില്ല. എന്തിനുവേണ്ടി ജീവിക്കണമെന്ന് പോലും എനിക്കറിയില്ല.

അവൾ ആ പറഞ്ഞപ്പോൾ അവളുടെ സിറ്റുവേഷൻ വളരെ മോശമാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളോട് പറഞ്ഞു സോഫയിൽ പോയി കുറച്ചു നേരം എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ. ഞാൻ വേഗം തന്നെ ജോലിയൊക്കെ ഒതുക്കി വന്നോളാം എന്നും പറഞ്ഞു. അവളപ്പോൾ അവൾ എൻറെ ഒപ്പം തന്നെ നിൽക്കാമെന്ന് പറഞ്ഞു.  ഞാൻ എൻറെ ജോലി തുടർന്നപ്പോൾ സുമി എൻറെ അടുത്തുനിന്ന് സംസാരിക്കാൻ തുടങ്ങി.

നിനക്കറിയോ ഞാൻ ഒരിക്കലും തന്നെ ഈ കല്യാണത്തിനൊന്നും പ്രിപെയ്ഡ് അല്ലായിരുന്നു. ഡിഗ്രി കഴിയാറായപ്പോൾ വീട്ടുകാർ നിർബന്ധിച്ചു കല്യാണം നടത്തി. എക്സാം പോലും കഴിഞ്ഞിരുന്നില്ല ആ സമയത്ത്. ഞങ്ങൾ കല്യാണത്തിന് മുന്നേ അങ്ങനെ വലുതായിട്ട് സംസാരിച്ചിട്ട് പോലുമില്ല. ഉപ്പാടെ പെങ്ങൾ വഴി വന്ന ഒരു ആലോചനയായിരുന്നു ഷാഫിക്ക. കല്യാണത്തിന് മുന്നേ എനിക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു. ഹിന്ദു ചെക്കനായിരുന്നു. ഒരു മാപ്പിള കുടുംബത്തിൽ ഈയൊരു ഇഷ്യൂ അറിഞ്ഞുകഴിഞ്ഞാൽ ഒരു പെണ്ണ് എന്താണ് അനുഭവിക്കേണ്ടത് എന്ന് ഞാൻ പറയാതെ നിനക്കു മനസ്സിലാകുമല്ലോ.

ഒരുപാട് കുത്ത് വാക്കുകളും വഴക്കും അടിയും ഒക്കെ ഞാൻ കേട്ടു. അവസാനം ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും വാക്കിന് ഞാൻ നിർബന്ധിതമായും വഴങ്ങപ്പെട്ടു. പിന്നെ വളരെ പെട്ടെന്ന് ആയിരുന്നു നിക്കാഹും.

അന്ന് പുള്ളിക്കാരൻ ദുബായിൽ ഒരു ജോലിയിലായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞു വന്ന പത്തോ പതിനഞ്ച് മിനിറ്റ് സംസാരിക്കും അതായിരുന്നു ഞങ്ങൾ കല്യാണത്തിന് മുന്നേ സംസാരിച്ചിരുന്നത്. എനിക്ക് പൊതുവേ ഒളിച്ചുവെക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ ഞാൻ പുള്ളിക്കാരനോട് ഇക്കാര്യം പറഞ്ഞിരുന്നു. അന്നൊക്കെ പുള്ളി അതൊരു കാഷ്വൽ രീതിയിൽ എടുത്തിരുന്നു പക്ഷേ പിന്നെപ്പിന്നെ പുള്ളി എന്നെ പറഞ്ഞ് കുത്താൻ തുടങ്ങി.

കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ചുനാൾ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാ ദാമ്പത്യ ബന്ധങ്ങളുടെ തുടക്കം പോലെ സന്തോഷകരമായ ദിവസങ്ങൾ. എൻറെ മനസ്സിൽ അന്നൊക്കെ എൻറെ ആ മുൻ കാമുകൻ ഉണ്ടായിരുന്നുവെങ്കിലും പതിയെ പതിയെ ഞാൻ ഷാഫിയുടെ പെണ്ണായി മാറിയിരുന്നു. പക്ഷേ അത് കഴിഞ്ഞ് ഓരോ നാൾ പോകേ ഞാൻ പുള്ളിയെ കുറിച്ച് പലപല

💬 Comments

View all comments