0%

Chapter Title : യുകെ ഡയറിസ് 5 [AJ Blake]

Author : AJ Blake 🖤 Read All Parts 121.1K

കുറച്ചു നേരം ഇങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ തന്നെ അവളും കണ്ണുകൾ തുറന്നു. അവളെന്നെ ചേർത്ത് കെട്ടിപ്പിടിച്ച ശേഷം എന്നെ നോക്കി എന്താ എന്ന് പുരികം പൊക്കിക്കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലാ എന്ന് തലയാട്ടി അവളെത്തന്നെ നോക്കി കിടന്നു.

നേഹ: എന്താ സാർ ഒരു റൊമാൻറിക് മോഡ്.

ഞാൻ: റൊമാൻറിക് ഒന്നുമല്ല. നിനക്ക് ഇത്രയും ഭംഗിയുണ്ടോന്ന് നോക്കിയതാ.

നേഹ: മോനെ എന്തേലും മനസ്സിൽ കയറി പറ്റിയിട്ടുണ്ടെങ്കിൽ അതങ്ങ് വിട്ടു പിടിച്ചേക്ക്. ഐ ഡോണ്ട് വാണ്ട് അസ് ഇൻ എനി ഓഫ് കമ്മിറ്റിമെൻസ്..

ഞാൻ: പേടിക്കേണ്ട എനിക്ക് നിന്നോട് പ്രേമം ഒന്നുമില്ല. എനിക്കറിയാം ഇതൊരു കാഷ്വൽ പരിപാടിയാണെന്ന്. എനിക്കും ഇത് അവിടെ നിർത്താനാണ് താല്പര്യം.

നേഹ: ദാറ്റ്സ് ഗുഡ്. ബട്ട്  ഇറ്റ് വാസ് ബ്യൂട്ടിഫുൾ.

ഞാൻ: എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.

പെട്ടെന്ന് തന്നെ ഞാൻ ഡ്രസ്സ് ഒക്കെ മാറി അവൾക്ക് ഒരു ഹഗ് ഉമ്മയും കൂടെ കൊടുത്തു അവിടെ നിന്നും വീട്ടിലേക്ക് പോയി. വീട്ടിലെത്തി ബാത്റൂമിൽ കയറി ഫ്രഷ് ഒക്കെയായി മോളിൽ വന്ന ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ സുമി അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് കണ്ടത്. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നെ കണ്ടതും അവൾ വേഗം തന്നെ ബാത്റൂമിൽ കയറി കതക്കടച്ചു. ഞാൻ ചായ വെച്ച് റെഡിയാക്കി സോഫയിൽ വന്നിരുന്നപ്പോൾ അവൾ ഡോറ തുറന്ന് പുറത്തേക്ക് വന്നു.

“ചായ കുടിക്കുന്നോ” ഞാൻ അവളോട് ചോദിച്ചു.

സുമി: വേണ്ട...

ഞാൻ: നിനക്ക് എന്താ പറ്റിയത്.

സുമി: ഒന്നുമില്ല.

ഞാൻ: ഇന്നലെ മുതൽ ശ്രദ്ധിക്കുന്നത് നിനക്കെന്താ

💬 Comments

View all comments