Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]
അതിനെന്താ..... സൈഡ് സീറ്റിൽ ഇരുന്നോട്ടെ... "
അതും പറഞ്ഞു മാഷ് നീങ്ങി നിന്നു.. സൽമ ഉള്ളിലേക്ക് കയറി വിൻഡോ സീറ്റിൽ ഇരുന്നു.
" മാഷേ... പറ്റുമെങ്കിൽ ഇങ്ങള് നടുവിലിരിക്കോ.... "
ഞാൻ മാഷോട് അല്പം മടിച്ച് മടിച്ചാണ് ചോദിച്ചത്...
" ഉം... ശരി... "
അതും പറഞ്ഞു മാഷ് എന്റെയും സൽമയുടെയും നടുവിലിരുന്നു. എനിക്ക് അവളുടെ ഛർദിയുടെ മണം പറ്റാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് സൽമ്മയ്ക്ക് മനസ്സിലായി.
അവൾ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് നോക്കി.
മാഷ് തന്റെ ബാഗിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തു അവൾക്ക് കുടിക്കാൻ കൊടുത്തു. അവൾ അത് കുടിച്ചു. ശേഷം മാഷ് ബാഗിൽ നിന്നും ഒരു കവർ പുറത്തു എടുത്തു.
" സൽമ ഇനി ഛർദിക്കാൻ വരുമ്പോൾ ഇതിലേക്ക് ഛർദിച്ചാൽ മതി. വെറുതെ എന്തിനാ നമ്മൾ മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ടാവുന്നെ.... "
സൽമ തളർന്ന മുഖത്തോടെ മാഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ കവർ വാങ്ങി കയ്യിൽ പിടിച്ചു. ഞാൻ വീണ്ടും ഹെഡ്സെറ്റ് എടുത്ത് യൂട്യൂബിൽ വിഡിയോ കാണാൻ തുടങ്ങി.
ഈ സമയം സൽമ അവളുടെ തല മാഷിന്റെ തോളിലേക്ക് ചായിച്ചു കിടക്കുന്നതാണ് കണ്ടത്. ഞാൻ അതിനെ എതിർക്കാൻ പോയില്ല. കാരണം എതിർത്താൽ എന്റെ തോളിൽ ചായാൻ സമ്മതിക്കാത്തത് കൊണ്ടല്ലേ എന്ന് പച്ചയ്ക്ക് ചോദിക്കും.
അവളുടെ സ്വഭാവം വെട്ടൊന്ന് മുറി രണ്ട് എന്ന പോലെയാണ്. അത്കൊണ്ട് തന്നെ ഞാൻ അത് കണ്ടിട്ടും മിണ്ടാതെ ഇരുന്നു.
അല്പം കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും ഛർദിക്കാൻ വന്നു. പക്ഷേ ഇപ്രാവശ്യം
💬 Comments
View all comments