0%

Chapter Title : ഉല്ലാസയാത്ര [അഖിലിഷേട്ടൻ]

Author : kkstories Read All Parts 4605

ഷട്ടർ ഉയർത്തി. സമയം ഒരു ഒന്നര മണി ആയപ്പോൾ ഞങ്ങൾ മൂന്നാറിലെ ആദ്യത്തെ ടൂറിസ്റ്റ് സ്പോട്ടിൽ എത്തി.

എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങി തുടങ്ങി. സൽമ വളരെ ക്ഷീണിതയായിട്ടാണ് ബസ്സിൽ നിന്ന് ഇറങ്ങിയത്. അവളെ ബസ്സിൽ നിന്നിറങ്ങാൻ സഹായിച്ചത് ഉല്ലാസ് മാഷായിരുന്നു.

" സാർ... മാഡത്തിനെ ഏതെങ്കിലും ഡോക്ടറെ കാണിച്ച് നല്ലൊരു ചികിത്സ കൊടുക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്.... പറ്റുമെങ്കിൽ വേറെ ഏതെങ്കിലും വണ്ടിയിൽ നാട്ടിലേക്ക് പൊക്കൊളു.... ഇനി ഈ ബസ്സിൽ പോന്നാൽ മാഡം തീർത്തും അവശയാവും.. "

കണ്ടക്ടർ ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ ഞങ്ങളോട് പറഞ്ഞു. ഞാൻ ദേഷ്യത്തോടെ അവളെ നോക്കി... അവൾ എന്നെ നോക്കാതെ തല താഴ്ത്തി താഴേക്ക് നോക്കി...

ഈ സമയം ഉല്ലാസ് മാഷ് ഞങ്ങളോടായി പറഞ്ഞു...

" നോക്ക് സൽമ.. ടൂർ നമുക്ക് ഇനിയും വരാം എന്റെ ഒരു സുഹൃത്ത് ഇവിടെ ഉണ്ട്. പുള്ളിയെ വിളിച്ചു നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോവാം.... "

അവൾ തല കുലുക്കി സമ്മതിച്ചു. ഉല്ലാസ് ശേഷം കുറച്ചു മാറി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു.

അല്പം കഴിഞ്ഞു ഒരു ഒമ്നി വാനുമായി ഞങ്ങൾക്കരികിലേക്ക് ഒരാൾ വന്നു.

" ഉല്ലാസ് സാറല്ലേ... ഞാൻ ജോയ് സാറിന്റെ ഡ്രൈവറാണ്... പുള്ളി ഇവിടെ ഇല്ല.. അത് കൊണ്ട് നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരാൻ എന്നെ പുള്ളി ഏൽപ്പിച്ചിരിക്കുകയാ..."

" ആ.. ശരി... "

ഉല്ലാസ് സാർ ഞങ്ങളുമായി വണ്ടിക്കരികിലേക്ക് നടന്നു. പിന്നിലെ ഡോർ തുറന്നതും ഞാൻ കണ്ടത് അവടെ നിറയെ മണ്ണിന്റെ പൊടിയും എന്തോ വളത്തിന്റെ മണമൊക്കെയാണ്.. ഞാൻ നാറ്റം കാരണം മുഖം തിരിച്ചപ്പോൾ ഉല്ലാസ് സാർ എന്നെ നോക്കി ചിരിച്ചു.

" നിങ്ങള് മുന്നിൽ കയറിക്കോ ഞാനും സൽമയും പിന്നിൽ ഇരുന്നോളാം... "

ഇത് കേട്ടതും ആ ഡ്രൈവർ ഞങ്ങളെ നോക്കി.

" സോറി സാർ...ജോയ് സാർ വിളിച്ചപ്പോൾ ഞാൻ എസ്റ്റേറ്റിൽ

ആയിരുന്നു. അത് കൊണ്ട് അവിടുത്തെ വണ്ടി എടുത്ത് വേഗം പോന്നു. "

" കുഴപ്പമില്ലെടോ.... താനൊരു തുണിയൊ മറ്റൊ തന്നാൽ മതി ഞങ്ങൾ ഇവിടെ വിരിച്ച്

💬 Comments

View all comments